ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു
കോഴിക്കോട്: ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു. നൊച്ചാട് സ്വദേശിനി മുരിക്കഞ്ചേരി രാജശ്രീ (48) ആണ് മരിച്ചത്. എടവരാട് ലോഗോസ് ഇന്റർനാഷണൽ സ്കൂളിലെ…
കോഴിക്കോട്: ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു. നൊച്ചാട് സ്വദേശിനി മുരിക്കഞ്ചേരി രാജശ്രീ (48) ആണ് മരിച്ചത്. എടവരാട് ലോഗോസ് ഇന്റർനാഷണൽ സ്കൂളിലെ അധ്യാപികയായിരുന്നു.
ഭർത്താവ്: മനോജ്
മക്കൾ: നിരഞ്ജന, ദേവനന്ദ (മീഞ്ചന്ത ഗവ. കോളേജ് വിദ്യാർത്ഥിനി)
അച്ഛൻ: കേശവൻ നായർ
അമ്മ: സീമന്തിനി
സഹോദരിമാർ: നിഷ (കുറ്റ്യാടി പോലീസ് സ്റ്റേഷൻ), ഷൈമ (സെയിൽസ് ടാക്സ്, കോഴിക്കോട്)
രാജശ്രീയുടെ നിര്യാണത്തിൽ സ്കൂൾ അധികൃതരും നാട്ടുകാരും അനുശോചനം രേഖപ്പെടുത്തി.
Comments (0)