ബൈക്ക് അപകടത്തിൽ കൊടുവള്ളി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം.

കൊടുവള്ളി: കോഴിക്കോട് പന്തീരാങ്കാവ് ടോൾ പ്ലാസയ്ക്ക് സമീപം ബൈക്കിന് പിന്നിൽ ലോറിയിടിച്ച് യുവാവ് മരിച്ചു. കൊടുവള്ളി പ്രാവിൽ സ്വദേശി അബ്ദുറഹ്മാൻ (മജു-21) ആണ് മരിച്ചത്. കൊടുവള്ളി പ്രാവിൽ സി.പി ഫൈസലിന്റെ മകനായ മജു, ഫാറൂഖ് കോളേജിൽ ബി.കോം അവസാന…

കൊടുവള്ളി: കോഴിക്കോട് പന്തീരാങ്കാവ് ടോൾ പ്ലാസയ്ക്ക് സമീപം ബൈക്കിന് പിന്നിൽ ലോറിയിടിച്ച് യുവാവ് മരിച്ചു. കൊടുവള്ളി പ്രാവിൽ സ്വദേശി അബ്ദുറഹ്മാൻ (മജു-21) ആണ് മരിച്ചത്.

കൊടുവള്ളി പ്രാവിൽ സി.പി ഫൈസലിന്റെ മകനായ മജു, ഫാറൂഖ് കോളേജിൽ ബി.കോം അവസാന വർഷ വിദ്യാർത്ഥിയാണ്. അപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Comments (0)