പയ്യോളിയിൽ നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു
പയ്യോളിയിൽ നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു. അപകടത്തിൽ ഒപ്പമുണ്ടായിരുന്ന ഭാര്യയ്ക്കും ഒന്നര വയസ്സുകാരനായ കുഞ്ഞിനും ഗുരുതരമായി പരിക്കേറ്റു. മണിയൂർ സ്വദേശികളായ കുടുംബമാണ് അപകടത്തിൽപ്പെട്ടതെന്നാണ്…
പയ്യോളിയിൽ നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു. അപകടത്തിൽ ഒപ്പമുണ്ടായിരുന്ന ഭാര്യയ്ക്കും ഒന്നര വയസ്സുകാരനായ കുഞ്ഞിനും ഗുരുതരമായി പരിക്കേറ്റു. മണിയൂർ സ്വദേശികളായ കുടുംബമാണ് അപകടത്തിൽപ്പെട്ടതെന്നാണ് അറിയുന്നത്. പുലർച്ചെ രണ്ടരയോടെയായിരുന്നു അപകടംപയ്യോളിയിൽ നിന്നും കീഴൂർ ഭാഗത്തേക്ക് പോകുന്നതിനിടെ നെലേരി മാണിക്കോത്തിന് സമീപം വെച്ച് നിയന്ത്രണം വിടുകയും റോഡരികിലെ പോസ്റ്റിലേക്ക് ഇടിക്കുകയുമായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റവരെ ഉടൻ തന്നെ പയ്യോളിയിലെ സ്വകാര്യ ആശുപത്രിയിലും, തുടർന്ന് നില ഗുരുതരമായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും യുവാവിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. പരിക്കേറ്റ ഭാര്യയും കുഞ്ഞും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. എസ് ഐ എം.കെ. ജയദാസന്റെ നേതൃത്വത്തിലുള്ള പയ്യോളി പോലീസ് സ്ഥലത്തെത്തിയിരുന്നു
Comments (0)