കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ യാത്രക്കാരന് പാമ്പുകടിയേറ്റു; കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി
കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്‍ഡില്‍ വെച്ച് മലപ്പുറം പരപ്പനങ്ങാടി സ്വദേശിയായ യുവാവിന് പാമ്പുകടിയേറ്റു. പരപ്പനങ്ങാടി സ്വദേശി ഫഹദിനാണ് (31) ഇന്ന് രാവിലെ 9:30 ഓടെ പാമ്പുകടിയേറ്റത്. കൊയിലാണ്ടി ഹാര്‍ബറില്‍ ജോലി ആവശ്യത്തിനായി എത്തിയതായിരുന്നു.…
കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്‍ഡില്‍ വെച്ച് മലപ്പുറം പരപ്പനങ്ങാടി സ്വദേശിയായ യുവാവിന് പാമ്പുകടിയേറ്റു. പരപ്പനങ്ങാടി സ്വദേശി ഫഹദിനാണ് (31) ഇന്ന് രാവിലെ 9:30 ഓടെ പാമ്പുകടിയേറ്റത്. കൊയിലാണ്ടി ഹാര്‍ബറില്‍ ജോലി ആവശ്യത്തിനായി എത്തിയതായിരുന്നു.
ബസ് ഇറങ്ങി സ്റ്റാന്‍ഡില്‍ നില്‍ക്കുന്നതിനിടയിലാണ് ഫഹദിന് കടിയേറ്റത്. ഉടന്‍ തന്നെ സമീപത്തുണ്ടായിരുന്നവര്‍ ചേര്‍ന്ന് ഇദ്ദേഹത്തെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. അവിടെ നിന്നും പ്രാഥമിക ശുശ്രൂഷകള്‍ നല്കിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
The post കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ യാത്രക്കാരന് പാമ്പുകടിയേറ്റു; കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി appeared first on.
Comments (0)