താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്

താമരശ്ശേരി : ​സ്കൂൾ അവധിയും മൈസൂർ ദസറ കഴിഞ്ഞ് മടങ്ങുന്ന സഞ്ചാരികളുടെ തിരക്കും കാരണം താമരശ്ശേരി ചുരത്തിൽ കിലോമീറ്ററുകളോളമാണ് വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്. ചുരം ഇറങ്ങാനുള്ള വാഹനനിര ലക്കിടി ടൗൺ മുതൽ ആറാം വളവ് വരെ…

താമരശ്ശേരി : ​സ്കൂൾ അവധിയും മൈസൂർ ദസറ കഴിഞ്ഞ് മടങ്ങുന്ന സഞ്ചാരികളുടെ തിരക്കും കാരണം താമരശ്ശേരി ചുരത്തിൽ കിലോമീറ്ററുകളോളമാണ് വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്. 

ചുരം ഇറങ്ങാനുള്ള വാഹനനിര ലക്കിടി ടൗൺ മുതൽ ആറാം വളവ് വരെ നീണ്ടുകിടക്കുകയാണെങ്കിലും, ആറാം വളവ് കഴിഞ്ഞാൽ താഴേക്കുള്ള ഭാഗങ്ങളിൽ കാര്യമായ തിരക്കില്ല. കൂടാതെ ചുരം കയറുന്ന വാഹനങ്ങൾക്കും വലിയ ഗതാഗത തടസ്സങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല;

Comments (0)