ഡോ. കെ ജി അടിയോടി അനുസ്മരണവും, മണ്ഡലം കോണ്‍ഗ്രസ് കണ്‍വെന്‍ഷനും സംഘടിപ്പിച്ചു

News KG Adiyodi Niyas News കൂത്താളി: കൂത്താളി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഡോ. കെ.ജി അടിയോടി അനുസ്മരണവും, മണ്ഡലം കോണ്‍ഗ്രസ് കണ്‍വെന്‍ഷനും സംഘടിപ്പിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി പി.എം നിയാസ് പരിപാടി ഉദ്ഘാടനം…


News KG Adiyodi Niyas News

കൂത്താളി: കൂത്താളി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഡോ. കെ.ജി അടിയോടി അനുസ്മരണവും, മണ്ഡലം കോണ്‍ഗ്രസ് കണ്‍വെന്‍ഷനും സംഘടിപ്പിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി പി.എം നിയാസ് പരിപാടി ഉദ്ഘാടനം ചെയ്തു.

കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ നേതാക്കളില്‍ ഒരാളും, കുലീനതയും അപാരമായ പാണ്ഡിത്യവും ഒത്തുചേര്‍ന്ന വ്യക്തിത്വവുമായിരുന്നു ഡോ. കെ.ജി അടിയോടിയെന്ന് അദ്ദേഹം പറഞ്ഞു.

സ്വാര്‍ത്ഥതയില്ലാത്ത പൊതുപ്രവര്‍ത്തനത്തിലൂടെ ജനഹൃദയങ്ങളില്‍ ഇടംനേടിയ നേതാവായിരുന്നു ഡോ. അടിയോടിയെന്നും രാഷ്ട്രീയത്തെ ജനസേവനത്തിനുള്ള മാര്‍ഗ്ഗമായി മാത്രം കണ്ട അദ്ദേഹം, തന്റെ പാണ്ഡിത്യവും ഭരണമികവും കേരളത്തിന്റെ വികസനത്തിനായി പൂര്‍ണ്ണമായി വിനിയോഗിച്ചു. വരുംതലമുറയിലെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് എന്നും മാതൃകയാക്കാവുന്ന ഉദാത്തമായ ജീവിതശൈലിയായിരുന്നു അദ്ദേഹത്തിന്റേതെന്നും പി.എം നിയാസ് കൂട്ടിച്ചേര്‍ത്തു.



News KG Adiyodi Niyas News

Comments (0)