മാനന്തവാടിയിൽ വാഹനം ഇടിച്ച് വിദ്യാർത്ഥിനി മരിച്ചു

വയനാട്: സഹോദരനൊപ്പം ട്യൂഷന് പോകുകയായിരുന്ന വിദ്യാർത്ഥിനി വാഹനം ഇടിച്ച് മരിച്ചു. മാനന്തവാടി-കല്ലോടി റോഡിൽ രണ്ടേനാലിൽ പന്നിച്ചാൽ പടിഞ്ഞാറെപ്പുത്തൻപുരയിൽ രാജേഷിന്റെയും സ്വപ്നയുടെയും മകൾ ദിവ രാജേഷ് (11) ആണ് മരിച്ചത്. മാനന്തവാടി സെന്റ്…

വയനാട്: സഹോദരനൊപ്പം ട്യൂഷന് പോകുകയായിരുന്ന വിദ്യാർത്ഥിനി വാഹനം ഇടിച്ച് മരിച്ചു. മാനന്തവാടി-കല്ലോടി റോഡിൽ രണ്ടേനാലിൽ പന്നിച്ചാൽ പടിഞ്ഞാറെപ്പുത്തൻപുരയിൽ രാജേഷിന്റെയും സ്വപ്നയുടെയും മകൾ ദിവ രാജേഷ് (11) ആണ് മരിച്ചത്.

മാനന്തവാടി സെന്റ് പാട്രിക്സ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

വൈകിട്ട് നാലരയോടെ ഏഴ് വയസ്സുള്ള അനിയൻ ഡെറിക്കിനൊപ്പം നടന്നുപോകുമ്പോഴായിരുന്നു അപകടം. കല്ലോടി ഭാഗത്ത് നിന്ന് മാനന്തവാടിയിലേക്ക് വന്ന വാഹനം നിയന്ത്രണം തെറ്റി റോഡിന്റെ വലതുവശത്തേക്ക് കയറി കുട്ടികളെ പിന്നിൽ നിന്ന് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. എതിരെ വന്ന ഇരുചക്രവാഹനത്തിലും ഇടിച്ച ശേഷമാണ് വാഹനം നിന്നത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ദിവയെ ഉടൻ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലും തുടർന്ന് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന സഹോദരൻ ഡെറിക് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. എതിരെ വന്ന സ്കൂട്ടർ യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്.

Comments (0)