ഊർക്കടവിൽ ചാലിയാറിൽ യുവാവിനെ കാണാതായി
കോഴിക്കോട്: ചാലിയാറിൽ ഊർക്കടവ് റെഗുലേറ്റർ കം ബ്രിഡ്ജിന് സമീപം പുഴയിൽ വീണ് യുവാവിനെ കാണാതായി. പെരുവയൽ മുണ്ടക്കൽ സ്വദേശിയും സൈനികനുമായ സുധീഷിനെയാണ് കാണാതായത്.ശനിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. മത്സ്യം പിടിക്കുന്നതിനായി വല…
കോഴിക്കോട്: ചാലിയാറിൽ ഊർക്കടവ് റെഗുലേറ്റർ കം ബ്രിഡ്ജിന് സമീപം പുഴയിൽ വീണ് യുവാവിനെ കാണാതായി. പെരുവയൽ മുണ്ടക്കൽ സ്വദേശിയും സൈനികനുമായ സുധീഷിനെയാണ് കാണാതായത്.
ശനിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. മത്സ്യം പിടിക്കുന്നതിനായി വല വീശുന്നതിനിടെ കാൽ വഴുതി റെഗുലേറ്റർ കം ബ്രിഡ്ജിന്റെ പടിഞ്ഞാറുഭാഗത്തെ പുഴയിലേക്ക് വീഴുകയായിരുന്നുവെന്നാണ് സമീപവാസികൾ പറയുന്നത്.റെഗുലേറ്ററിന്റെ ഷട്ടറുകൾ തുറന്നിരുന്നതിനാൽ പുഴയിൽ ശക്തമായ കുത്തൊഴുക്കുണ്ടായിരുന്നു. വെള്ളത്തിൽ വീണ യുവാവ് ഒഴുക്കിൽപ്പെടുകയായിരുന്നു.വിവരമറിഞ്ഞ് മാവൂർ അഗ്നിരക്ഷാസേനയും സ്കൂബാ സംഘവും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. മൂന്ന് ദിവസം മുമ്പാണ് സുധീഷ് അവധിക്ക് നാട്ടിലെത്തിയത്. ഇതിനിടെയാണ് മത്സ്യം പിടിക്കുന്നതിനായി ഊർക്കടവിലെത്തിയത്.
Comments (0)