വിദ്യാഭ്യാസ ഗ്രാന്റ്: അപേക്ഷ ക്ഷണിച്ചു

വിദ്യാഭ്യാസ ഗ്രാന്റ്: അപേക്ഷ ക്ഷണിച്ചു 2026-27 അധ്യയന വർഷത്തിലെ വിവിധ വിദ്യാഭ്യാസ ഗ്രാന്റുകൾ, എസ്.എസ്.എൽ.സി പണ അവാർഡ്,ഉന്നതവിദ്യാഭ്യാസ ഗ്രാന്റുകൾ എന്നിവയ്ക്ക് യോഗ്യരായ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. നവംബർ 01 മുതൽ…

വിദ്യാഭ്യാസ ഗ്രാന്റ്: അപേക്ഷ ക്ഷണിച്ചു

2026-27 അധ്യയന വർഷത്തിലെ വിവിധ വിദ്യാഭ്യാസ ഗ്രാന്റുകൾ, എസ്.എസ്.എൽ.സി പണ അവാർഡ്,ഉന്നതവിദ്യാഭ്യാസ ഗ്രാന്റുകൾ എന്നിവയ്ക്ക് യോഗ്യരായ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. നവംബർ 01 മുതൽ www.labourwelfarefund.in എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷ നൽകാവുന്നതാണ്.അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 31.

അപ്പർ പ്രൈമറി (ക്ലാസ്സ് 5, 6, 7), ഹൈസ്‌കൂൾ (ക്ലാസ്സ് 8, 9, 10) വിഭാഗങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ,ഹയർസെക്കൻഡറി, ബിരുദം (ബി.എ, ബി.എസ്.സി, ബി.കോം, ബി.ബി.എ, ബി.ബി.എം, ബി.സി.എ), ബിരുദാനന്തര ബിരുദം (എം.എ, എം.കോം, എം.എസ്.ഡബ്ല്യു, എം.എസ്.സി, പ്രൊവിഷണൽ പി.ജി), ബി.എഡ്, എൻജിനീയറിങ് (ലാറ്ററൽ എൻട്രി ഉൾപ്പെടെ), എം.ബി.ബി.എസ്, ബി.ഡി.എസ്, ആയുർവേദം, അഗ്രികൾച്ചറൽ, വെറ്ററിനറി, ഹോമിയോ,ബി.ഫാം, ഫിഷറീസ്, എൽ.എൽ.ബി (3 വർഷം, 5 വർഷം), ബി.എസ്.സി നഴ്‌സിങ്, ഡിപ്ലോമ നഴ്‌സിങ്,പാരാമെഡിക്കൽ കോഴ്‌സുകൾ, പോളിടെക്‌നിക് ഡിപ്ലോമ, ടി.ടി.സി, എം.സി.എ, എം.ബി.എ, പി.ജി.ഡി.സി.എ,ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്‌മെന്റ്, സി.എ ഇന്റർമീഡിയറ്റ്, എച്ച്.ഡി.സി, ബി.എൽ.ഐ.എസ്.സി, സിവിൽ സർവീസ് കോച്ചിങ് തുടങ്ങിയ കോഴ്‌സുകൾ പഠിക്കുന്നവർക്ക് അപേക്ഷിക്കാം.

മുൻവർഷങ്ങളിൽ ആനുകൂല്യം ലഭിച്ചവരും 2026-27 അധ്യയന വർഷത്തെ ആനുകൂല്യത്തിനായി വീണ്ടും ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷ സമർപ്പിക്കുന്നതിന് ആവശ്യമായ സ്ഥാപന ഉടമയുടെ സാക്ഷ്യപത്രത്തിന്റെയും, വിദ്യാർത്ഥി പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രത്തിന്റെയും മാതൃകകൾ വെബ്‌സൈറ്റിൽ ലഭിക്കും. ഇവ ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് സാക്ഷ്യപ്പെടുത്തിയ ശേഷമാണ് അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യേണ്ടത്.

ഓൺലൈൻ വഴി മാത്രമാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. നേരിട്ടോ തപാൽ വഴിയോ നൽകുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പണത്തിനും www.labourwelfarefund.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

The post വിദ്യാഭ്യാസ ഗ്രാന്റ്: അപേക്ഷ ക്ഷണിച്ചു appeared first on.

Comments (0)