ഖത്തർ കെഎംസിസി ഓഫീസിലെ കവർച്ച കേസിൽ രണ്ടു പേരെ കൂടി പ്രതി ചേർക്കും
കോഴിക്കോട്: ഖത്തർ കെഎംസിസി ഓഫീസിലെ കവർച്ച കേസിൽ രണ്ടു പേരെ കൂടി പ്രതി ചേർക്കും. ഖത്തറിലെ ഖമറുദ്ദീൻ, പയ്യോളിയിലെ റൊട്ടാന റസാഖ് എന്നിവരെയാണ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുക. ബോംബെ ഷാജി, റാഷി, സാലിഹ്, ഹസ്സൻ, നിസാർ എന്നിവർക്കെതിരെ ലുക്കൗട്ട്…
കോഴിക്കോട്: ഖത്തർ കെഎംസിസി ഓഫീസിലെ കവർച്ച കേസിൽ രണ്ടു പേരെ കൂടി പ്രതി ചേർക്കും. ഖത്തറിലെ ഖമറുദ്ദീൻ, പയ്യോളിയിലെ റൊട്ടാന റസാഖ് എന്നിവരെയാണ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുക. ബോംബെ ഷാജി, റാഷി, സാലിഹ്, ഹസ്സൻ, നിസാർ എന്നിവർക്കെതിരെ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിക്കുമെന്നും റിപ്പോർട്ടുണ്ട്.
നിലവിൽ ആറു പ്രതികളുള്ള കേസിൽ പുതിയ രണ്ടു പേരെ കൂടി ഉൾപ്പെടുത്തുന്നതോടെ പ്രതികളുടെ എണ്ണം എട്ടാകും. കൊയിലാണ്ടി സി.ഐയുടെ നേതൃത്വത്തിലാണ് അന്വേഷണം.
ഖത്തർ കെഎംസിസി ഓഫീസിലെ ലോക്കറിൽനിന്ന് 31 ലക്ഷം റിയാൽ കവർന്നുവെന്നാണ് കേസ്. കേസിലെ ഒന്നാം പ്രതി ബോംബെ ഷാജിയുടെതായി പുറത്തുവന്ന ശബ്ദസന്ദേശത്തിൽ റൊട്ടാന റസാഖിന്റെ പേരും പരാമർശിച്ചിരുന്നു. എന്നാൽ, സംഭവത്തെക്കുറിച്ച് തനിക്ക് അറിവില്ലെന്നും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും റസാഖ് പ്രതികരിച്ചിരുന്നു. ഇതിനിടെ, കെഎംസിസി ഉൾപ്പെടെയുള്ള ലീഗ് പോഷകസംഘടനകളിൽനിന്ന് റസാഖിനെ പുറത്താക്കിയിരുന്നു.
കേസിൽ കീഴടങ്ങിയ പ്രതി പരപ്പിൽ ബാലകൃഷ്ണൻ, മോഷണത്തിന് പിന്നിൽ സംഘടനയിലെ അംഗങ്ങളാണെന്നും റസാഖിനും പങ്കുണ്ടെന്നും വെളിപ്പെടുത്തിയതായി റിപ്പോർട്ടുണ്ട്. സംഭവം ഖത്തറിൽ നടന്നതിനാൽ അന്വേഷണം അവിടേക്കും വ്യാപിപ്പിക്കേണ്ടിവരുമെന്ന് പൊലീസ് അറിയിച്ചു.
The post ഖത്തർ കെഎംസിസി ഓഫീസിലെ കവർച്ച കേസിൽ രണ്ടു പേരെ കൂടി പ്രതി ചേർക്കും appeared first on.
Comments (0)