പയ്യോളി മൂരാട് റെയിൽവേ ക്രോസിംഗിൽ ട്രെയിൻ തട്ടി വ്യാപാരി മരിച്ചു

പയ്യോളി: ട്രെയിൻ തട്ടി മധ്യവയസ്‌കൻ മരണപ്പെട്ടു. കോട്ടക്കലിലെ വ്യാപാരിയാണ് അപകടത്തിൽപ്പെട്ടത്. ശനിയാഴ്ച രാവിലെ ഏഴരയോടെ പയ്യോളി മൂരാട് റെയിൽവേ ക്രോസിംഗിന് സമീപത്താണ് അപകടം സംഭവിച്ചത്.മൂരാട് ബസ്സിറങ്ങിയ വ്യാപാരിയും ഭാര്യയും കൂടി കട…


പയ്യോളി: ട്രെയിൻ തട്ടി മധ്യവയസ്‌കൻ മരണപ്പെട്ടു. കോട്ടക്കലിലെ വ്യാപാരിയാണ് അപകടത്തിൽപ്പെട്ടത്. ശനിയാഴ്ച രാവിലെ ഏഴരയോടെ പയ്യോളി മൂരാട് റെയിൽവേ ക്രോസിംഗിന് സമീപത്താണ് അപകടം സംഭവിച്ചത്.മൂരാട് ബസ്സിറങ്ങിയ വ്യാപാരിയും ഭാര്യയും കൂടി കട തുറക്കുന്നതിനായി നടന്നുപോകവേയാണ് അപകടത്തിൽപ്പെട്ടത്. വടകര ഭാഗത്തേക്ക് പോകുകയായിരുന്ന മെമു എക്സ്പ്രസ് ട്രെയിൻ ഇയാളെ ഇടിക്കുകയായിരുന്നു. ട്രെയിൻ തട്ടി ഗുരുതരമായി പരിക്കേറ്റ വ്യാപാരിയെ ഉടൻ തന്നെ വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽപ്പെട്ടയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. സംഭവത്തിൽ പോലീസ് തുടർനടപടികൾ സ്വീകരിച്ചു വരുന്നു.

Comments (0)