മണിയൂർ പോക്‌സോ കേസ്: ജാമ്യം റദ്ദാക്കിയ വിധിക്കെതിരായ സ്റ്റേ നീങ്ങി; പ്രതി വടകര ചങ്ങരോത്ത് റഫീഖ് പോലീസ് കസ്റ്റഡിയിൽ

പയ്യോളി: മണിയൂർ പോക്‌സോ കേസിൽ പ്രതി വടകര ചങ്ങരോത്ത് സ്വദേശി റഫീഖിനെ പയ്യോളി പോലീസ് കസ്റ്റഡിയിലെടുത്തു. ജാമ്യം റദ്ദാക്കിക്കൊണ്ടുള്ള കീഴ്‌ക്കോടതി വിധിക്കെതിരെ പ്രതി നേടിയ സ്റ്റേ ഉത്തരവ് ഹൈക്കോടതി നീക്കിയതിന് പിന്നാലെയാണ് പോലീസ് നടപടി.…


പയ്യോളി: മണിയൂർ പോക്‌സോ കേസിൽ പ്രതി വടകര ചങ്ങരോത്ത് സ്വദേശി റഫീഖിനെ പയ്യോളി പോലീസ് കസ്റ്റഡിയിലെടുത്തു. ജാമ്യം റദ്ദാക്കിക്കൊണ്ടുള്ള കീഴ്‌ക്കോടതി വിധിക്കെതിരെ പ്രതി നേടിയ സ്റ്റേ ഉത്തരവ് ഹൈക്കോടതി നീക്കിയതിന് പിന്നാലെയാണ് പോലീസ് നടപടി. പ്രതിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം പയ്യോളി പോലീസ് സ്റ്റേഷനിലെത്തിച്ചു.ഒന്നര വർഷം മുൻപാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പെൺകുട്ടിയെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി നിരന്തരം പീഡനത്തിനിരയാക്കിയെന്നാണ് പരാതി. 2026 ജനുവരി 16-ന് പയ്യോളി പോലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ പ്രതി വിദേശത്തേക്ക് കടക്കുകയായിരുന്നു. തുടർന്ന് ജൂലൈ 24-ന് ഹൈക്കോടതി ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയെങ്കിലും, കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് കോടതിയിൽ നിന്ന് ജാമ്യം നേടി സെപ്റ്റംബർ 29-ന് ഇയാൾ നാട്ട തിരിച്ചെത്തി.എന്നാൽ പ്രതിയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ ജനകീയ സമിതി രൂപീകരിച്ച് വലിയ രീതിയിലുള്ള പ്രതിഷേധങ്ങളുമായി രംഗത്തുവന്നു. പയ്യോളി പോലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെയുള്ള സമരങ്ങൾ ശക്തമായതോടെ പ്രതിയുടെ ജാമ്യം റദ്ദാക്കാനുള്ള നടപടികളുമായി പോലീസ് മുന്നോട്ടുപോകുകയായിരുന്നു. തുടർന്ന് ഒക്ടോബർ 24-ന് കൊയിലാണ്ടി സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് കോടതി റഫീഖിന്റെ ജാമ്യം റദ്ദാക്കിയെങ്കിലും ഇയാൾ വീണ്ടും ഒളിവിലാണ് പോയത്. കോടതി വളപ്പിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാൾ അവിടെ നിന്ന് മുങ്ങുകയായിരുന്നു.ഇതിനിടെ കൊയിലാണ്ടി കോടതിയുടെ വിധി ഹൈക്കോടതി താത്കാലികമായി സ്റ്റേ ചെയ്തിരുന്നെങ്കിലും കഴിഞ്ഞ ദിവസം ഈ സ്റ്റേ ഉത്തരവ് ഹൈക്കോടതി നീക്കി. ഇതോടെയാണ് പോലീസ് വീണ്ടും പ്രതിയെ കസ്റ്റഡിയിലെടുത്തത്.

Comments (0)