മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പരാതിയിൽ അന്വേഷണം ആരംഭിച്ച് വിജിലൻസ് സംഘം

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പരാതിയിൽ അന്വേഷണം ആരംഭിച്ച് വിജിലൻസ് സംഘം. പരാതിക്കാരനായ സാജനിൽ നിന്ന് ഉടൻ മൊഴി രേഖപ്പെടുത്തും. രേഖകളുടെ പരിശോധനയും വൈകാതെ ആരംഭിക്കും. കൃത്യമായ തെളിവ് ലഭിച്ചാൽ ഗ്യാനേഷ് കുമാറിനെ…

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പരാതിയിൽ അന്വേഷണം ആരംഭിച്ച് വിജിലൻസ് സംഘം. പരാതിക്കാരനായ സാജനിൽ നിന്ന് ഉടൻ മൊഴി രേഖപ്പെടുത്തും. രേഖകളുടെ പരിശോധനയും വൈകാതെ ആരംഭിക്കും.

കൃത്യമായ തെളിവ് ലഭിച്ചാൽ ഗ്യാനേഷ് കുമാറിനെ പ്രതി ചേർക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഗ്യാനേഷ് കുമാർ രണ്ട് കോടി രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടെന്ന് ലീ സി ബീൻ തന്നോട് പറഞ്ഞെന്നായിരുന്നു സാജൻ വെളിപ്പെടുത്തിയിരുന്നത്. സാജന്റെ പരാതി പ്രാഥമിക തെളിവായി കണക്കാക്കാം എന്നായിരുന്നു വിജിലൻസിന് ലഭിച്ച നിയമോപദേശം.

ഗ്യാനേഷ് കുമാർ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരുന്ന കാലത്താണ് കെഎസ്ഡിപി പദ്ധതിയുമായി ബന്ധപ്പെട്ട വിവാദം ഉണ്ടായത്. പദ്ധതിയുടെ കരാർ ഏറ്റെടുത്തിരുന്ന പതി-ബെൽ കമ്പനിയുടെ ചീഫ് പ്രോജക്ട് മാനേജരായിരുന്നു മലേഷ്യൻ എൻജിനീയറായ ലീ സി ബീൻ. കമ്പനിയുടെ ബില്ലുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നായിരുന്നു ആരോപണം. കൈക്കൂലി നൽകാൻ കമ്പനി തയ്യാറാകാതിരുന്നതോടെ ബില്ലുകൾ തടഞ്ഞുവെച്ചതായി ലീ സി ബീൻ തന്നോട് പറഞ്ഞിരുന്നുവെന്നാണ് സാജൻ വ്യക്തമാക്കുന്നത്.

പിന്നീട് ലീ സി ബീൻ മലേഷ്യയിൽ ആത്മഹത്യ ചെയ്തു. മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളും കൈക്കൂലി ആരോപണങ്ങളും വിശദമായി അന്വേഷിക്കണമെന്നാണ് സാജന്റെ ആവശ്യം. പദ്ധതിയുമായി നേരിട്ട് ബന്ധമുണ്ടായിരുന്ന കരാറുകാരനെന്ന നിലയിൽ സാജന്റെ മൊഴിയും കൈവശമുള്ള രേഖകളും അന്വേഷണത്തിൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.

അതേസമയം, ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം കടുപ്പിക്കാൻ ഒരുങ്ങിയിരിക്കുകയാണ് പ്രതിപക്ഷം. ദീപാവലി ആഘോഷങ്ങൾക്ക് ശേഷം രാജ്യതലസ്ഥാനത്ത് ഉൾപ്പെടെ വമ്പൻ പ്രതിഷേധങ്ങൾ നടത്താനാണ് ഇൻഡ്യാ സഖ്യത്തിന്റെ പദ്ധതി. ആഘോഷങ്ങൾക്ക് ശേഷം ഡൽഹിയിലേക്ക് മടങ്ങി വരാൻ പ്രതിപക്ഷ എംപിമാർക്ക് നേതാക്കൾ നിർദേശം നൽകി.

നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കുന്ന ഉത്തർപ്രദേശ്, മണിപ്പൂർ, ഗോവ, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും എസ്ഐആർ ഉയർത്തിക്കാട്ടി പ്രതിഷേധം സംഘടിപ്പിക്കും. ഗ്യാനേഷ് കുമാറിനെ പുറത്താക്കാനുള്ള ഇംപീച്ച്മെന്റ് പ്രമേയവും ഇന്ത്യ സഖ്യം ചർച്ച ചെയ്തു വരികയാണ്.

Comments (0)