വയോജനങ്ങൾക്ക് കെൽട്രോണിന്റെ കേൾവി സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു
Panchayat Hearing Aid Welfare Nallur ചെറുവണ്ണൂര്‍: ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിന്റെ 2026-27 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയോജനങ്ങള്‍ക്ക് കെല്‍ട്രോണിന്റെ കേള്‍വി സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു. കേള്‍വിക്കുറവ് മൂലം ദൈനംദിന…
Panchayat Hearing Aid Welfare Nallur
ചെറുവണ്ണൂര്‍: ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിന്റെ 2026-27 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയോജനങ്ങള്‍ക്ക് കെല്‍ട്രോണിന്റെ കേള്‍വി സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു.
കേള്‍വിക്കുറവ് മൂലം ദൈനംദിന ജീവിതത്തില്‍ പ്രയാസങ്ങള്‍ നേരിടുന്ന വയോജനങ്ങള്‍ക്ക് ഏറെ ആശ്വാസകരമാകുന്നതാണ് പഞ്ചായത്ത് നടപ്പിലാക്കിയ ഈ പദ്ധതി.
കുടുംബാംഗങ്ങളുമായും സമൂഹവുമായും കൂടുതല്‍ നന്നായി ആശയവിനിമയം നടത്താന്‍ ഈ ഉപകരണങ്ങള്‍ സഹായിക്കും.വയോജനങ്ങളുടെ ക്ഷേമവും ജീവിതനിലവാരവും മെച്ചപ്പെടുത്തുന്നതിനുള്ള പഞ്ചായത്തിന്റെ സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് കെല്‍ട്രോണിന്റെ കേള്‍വി സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തത്.
വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നളിനി നല്ലൂര് നിര്‍വഹിച്ചു.ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ടി.എം ജംഷീദ സ്വാഗതം പറഞ്ഞു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മൊയ്തു കിണറുള്ളതില്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ഇ.പി സജീവന്, ബ്ലോക്ക് പഞ്ചായത്ത് അംഗം ആദിലാ നിബ്രാസ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഇ.കെസുബൈദ, വി.കെ നാരായണന്., ജസ്മിന മജീദ്, നിഷ മലയില്‍, പി.മുംതാസ് നഫീസ കൊയിലോത്ത്, രഞ്ജിനി കാവങ്ങാട്ട്, സ്വപ്ന അരവിന്ദാക്ഷന്, സനില തയ്യള്ളതില്‍, പ്രമോദ് ദാസ് എന്നിവര്‍ സംബന്ധിച്ചു.
Panchayat Hearing Aid Welfare Nallur
Comments (0)