ഷാർജ രാജ്യാന്തര പുസ്തകമേളയിൽ ഡോ. യൂസുഫ് മുഹമ്മദ് നദ്വിയുടെ മൂന്ന് പുതിയ പുസ്തകങ്ങൾ പ്രകാശനം ചെയ്തു
ഷാർജ: ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പണ്ഡിതനും എഴുത്തുകാരനുമായ ഡോ. യൂസുഫ് മുഹമ്മദ് നദ്വിയുടെ മൂന്ന് പുതിയ പുസ്തകങ്ങൾ പ്രകാശനം ചെയ്തു. ഷാർജ എക്സ്പോ സെന്ററിലെ മലയാള പുസ്തക പ്രകാശന വേദിയിലാണ് പ്രകാശന ചടങ്ങ് നടന്നത്.എജ്യുമാർട്ട് പ്ലസ്…
ഷാർജ: ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പണ്ഡിതനും എഴുത്തുകാരനുമായ ഡോ. യൂസുഫ് മുഹമ്മദ് നദ്വിയുടെ മൂന്ന് പുതിയ പുസ്തകങ്ങൾ പ്രകാശനം ചെയ്തു. ഷാർജ എക്സ്പോ സെന്ററിലെ മലയാള പുസ്തക പ്രകാശന വേദിയിലാണ് പ്രകാശന ചടങ്ങ് നടന്നത്.എജ്യുമാർട്ട് പ്ലസ് പ്രസിദ്ധീകരിച്ച 'കരുണാവാൻ നബി മുത്തുരത്നം', വൈദ്യ ശാസ്ത്രത്തിലെ അപൂർവ കൈയെഴുത്ത് കൃതിയായ മഖ്സനുൽ മുഫ്റദാത്ത് മൂലകൃതിയും പരിഭാഷയും (1196 ആയുർവേദ യുനാനി ഒറ്റമൂലികൾ), ഈജിപ്തിലെ കൈറോ സിൽസിലത്തുൽ ഇബാആത് ത്വരീഖുൽ ഹഖ് പ്രസിദ്ധീകരിച്ച 'അൽ ഉസ്താദ് മുഹമ്മദ് കുത്താശേരി ബൈന ഇൽമിൻ വ അത്വഇൻ' എന്ന അറബി ഗ്രന്ഥവുമാണ് വേദിയിൽ പ്രകാശനം ചെയ്തത്.ചടങ്ങിൽ പ്രമുഖ മാധ്യമപ്രവർത്തകരായ എം.സി.എ. നാസർ, റശീദുദ്ദീൻ, ഡോ. അഹ്മദ്, മുഹമ്മദ് മുൻസീർ, അബുല്ലൈസ് എടപ്പാൾ തുടങ്ങിയവർ സംബന്ധിച്ചു
Comments (0)