ചേമഞ്ചേരി റെയിൽവേ സ്റ്റേഷനിൽ മോഷണം; പൂട്ട് പൊളിച്ച് അകത്തുകയറി പണവും മൊബൈൽ ഫോണും കവർന്നു

​ ചേമഞ്ചേരി: ചേമഞ്ചേരി റെയിൽവേ സ്റ്റേഷനിൽ വൻ മോഷണം. സ്റ്റേഷനിലെ ഓഫീസ് മുറിയുടെ പൂട്ട് തകർത്ത് അകത്തുകയറിയ മോഷ്ടാവ് ടിക്കറ്റ് വിൽപ്പനയിലൂടെ ലഭിച്ച തുകയും ഒരു മൊബൈൽ ഫോണും കവർച്ച ചെയ്യുകയായിരുന്നു.​സംഭവമറിഞ്ഞ ഉടൻ തന്നെ റെയിൽവേ അധികൃതരും…


​ ചേമഞ്ചേരി: ചേമഞ്ചേരി റെയിൽവേ സ്റ്റേഷനിൽ വൻ മോഷണം. സ്റ്റേഷനിലെ ഓഫീസ് മുറിയുടെ പൂട്ട് തകർത്ത് അകത്തുകയറിയ മോഷ്ടാവ് ടിക്കറ്റ് വിൽപ്പനയിലൂടെ ലഭിച്ച തുകയും ഒരു മൊബൈൽ ഫോണും കവർച്ച ചെയ്യുകയായിരുന്നു.​സംഭവമറിഞ്ഞ ഉടൻ തന്നെ റെയിൽവേ അധികൃതരും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.

Comments (0)