നാളികേര കൃഷിയില്‍ കേരളത്തിന്റെ നേതൃത്വം പുനഃസ്ഥാപിക്കണം: നാളികേര കര്‍ഷക സമിതി കോഴിക്കോട് ജില്ലാ പ്രവര്‍ത്തക സംഗമം
Karshaka Samithi Farming Meet കീഴരിയൂര്‍: നാളികേര കൃഷിയില്‍ കേരളത്തിന്റെ നേതൃത്വം പുനഃസ്ഥാപിക്കണമെന്നും നാളികേര കൃഷിയിലും ഉല്പാദനത്തിലും നമുക്കുണ്ടായിരുന്ന പഴയ പ്രതാപം പുനഃസ്ഥാപിക്കാന്‍ ഗവണ്മെന്റ് പ്രതിജ്ഞാബദ്ധരാവണമെന്നും നാളികേര കര്‍ഷക…
Karshaka Samithi Farming Meet
കീഴരിയൂര്‍: നാളികേര കൃഷിയില്‍ കേരളത്തിന്റെ നേതൃത്വം പുനഃസ്ഥാപിക്കണമെന്നും നാളികേര കൃഷിയിലും ഉല്പാദനത്തിലും നമുക്കുണ്ടായിരുന്ന പഴയ പ്രതാപം പുനഃസ്ഥാപിക്കാന്‍ ഗവണ്മെന്റ് പ്രതിജ്ഞാബദ്ധരാവണമെന്നും നാളികേര കര്‍ഷക സമിതി കോഴിക്കോട് ജില്ലാ പ്രവര്‍ത്തക സംഗമം ആവശ്യപ്പെട്ടു.
കീഴരിയൂര്‍ നമ്മുടെ സഹജീവനം ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. നവാസ് ഉദ്ഘാടനം ചെയ്തു. സംഗമത്തില്‍ നാളികേര കര്‍ഷക സമിതി ദേശീയ ജനറല്‍ സെക്രട്ടറി കെ.എം. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.എം. ദാമോദരന്‍ മുഖ്യാതിഥിയായിരുന്നു.
നാളികേര കര്‍ഷക സമിതി ദേശീയ രക്ഷാധികാരിയായിരുന്ന അഡ്വക്കേറ്റ് എം.കെ. പ്രേംനാഥ്, എക്സ് എംഎല്‍എ അനുസ്മരണം നാളികേര കര്‍ഷക സമിതി ദേശീയ പ്രസിഡന്റ് ഇളമന ഹരിദാസ് നടത്തി. ഇഎംഇഒ അംഗങ്ങളുടെ വീട്ടില്‍ ഒരുകൂട്ടം തെങ്ങിന് തൈ സംസ്ഥാനതല ഉദ്ഘാടനം കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോണ കരിപ്പാളി ഉദ്ഘാടനം ചെയ്തു.
സംഗമത്തില്‍ കീഴരിയൂര്‍ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ നിഷാഗ ഇല്ലത്ത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് സവിത വി.പി, എം. സുരേഷ് മാസ്റ്റര്‍, ടി.കെ. വിജയന്, കെ.പി. പ്രകാശന്, അന്‍സാര്‍ കൊക്കാലില്, നെല്ലാടി ശിവാനന്ദ്, വടകര വിജയന്, വി.കെ. സുജീര്‍ ഖാന്, എ.കെ. കുഞ്ഞിമായിന്‍, ശ്രീജ കൊല്ലേല്ക്കണ്ടി, കെ.ടി. പത്മനാഭന്, മൊയ്തു പി.കെ, കെ.കെ. മാസന്, ഹബീബ പി എന്നിവര്‍ സംസാരിച്ചു.
നാളികേര കര്‍ഷക സമിതി ജില്ലാ സെക്രട്ടറി കൊല്ലംകണ്ടി വിജയന്, പ്രസിഡന്റ് കീഴലത്ത് കുഞ്ഞിരാമന് എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന ഗവണ്മെന്റ് കേരകേസരി അവാര്‍ഡ് ലഭിച്ച ഒ.കെ. ബേവൂര്‍ മികച്ച സമ്മിശ്ര കര്‍ഷക വനിത കെ.കെ ശ്രീജ, മികച്ച നാളികേര കര്ഷകന് കുല്ലാരി അമ്മദ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. എന്‍.വി. ബാബുരാജ് സ്വാഗതവും അശോകന് കീഴക്കയില്‍ നന്ദിയും പറഞ്ഞു.
കര്‍ഷകര്‍ക്ക് ഗുണമേന്മയുള്ള നാളികേര തൈകള്‍ ലഭ്യമാക്കണമെന്നും തൈകളുടെ ഉല്പാദനത്തിലും വിതരണത്തിലും ഗുണനിലവാരം ഉറപ്പുവരുത്തണമെന്നും കര്‍ഷകര്‍ക്ക് വിവിധ വകുപ്പുകളിലൂടെ വിതരണം ചെയ്യുന്ന തൈകള്‍ ഗുണമേന്മ ഉറപ്പാക്കാന്‍ ഗുണപരിശോധന അനിവാര്യമാണെന്നും സംഗമം ആവശ്യപ്പെട്ടു. കേരഫെഡ് അസി. ഡയറക്ടര്‍ ഷീല വിനോദ്, കീഴരിയൂര്‍ കൃഷി ഓഫീസര്‍ അശ്വതി ഹര്ഷന് എന്നിവര്‍ ക്ലാസെടുത്തു.
നാളികേര കര്‍ഷക സമിതി കോഴിക്കോട് ജില്ലാ കമ്മിറ്റി ഭാരവാഹികളായി പ്രസിഡന്റ് കീഴലത്ത് കുഞ്ഞിരാമന്, വര്‍ക്കിംഗ് പ്രസിഡന്റ് അന്‍വര്‍ കായിക്കണ്ടി, വൈസ് പ്രസിഡന്റ് എ.സി. ഉദയന്‍ നാദാപുരം, കല്ലാരി അമ്മദ്, കുഞ്ഞാത്ത് രാഘവന്, കുഞ്ഞിരാമായിത്തി എ.കെ, ജനറല്‍ സെക്രട്ടറി കൊല്ലംകണ്ടി വിജയന്, സെക്രട്ടറിമാര്‍ കെ.കെ. ദാസന്, രമേശന് ടി.പി, അശോകന് കീഴക്കയില്‍, പത്മനാഭന് കെ.ടി, എന്‍.വി. ബാബുരാജ് ഉള്ളിയേരി എന്നിവരടങ്ങുന്ന 21 അംഗ ജില്ലാ കമ്മിറ്റി തെരഞ്ഞെടുത്തു.
Karshaka Samithi Farming Meet
Comments (0)