കുട്ടികൾ വാഹനം ഓടിച്ചാൽ രക്ഷിതാക്കൾക്കെതിരെ കർശന നടപടി; നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ വാഹനം വിൽക്കണമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ
തിരുവനന്തപുരം: പ്രായപൂർത്തിയാവാത്ത കുട്ടികൾ വാഹനം ഓടിക്കുന്ന സംഭവങ്ങളിൽ രക്ഷിതാക്കൾക്കെതിരെ യാതൊരു ദാക്ഷിണ്യവുമില്ലാതെ കർശന നടപടിയെടുക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ. കുട്ടികൾക്ക് വാഹനം എടുത്തു നൽകുന്ന രക്ഷിതാക്കൾ തന്നെയാണ്…
തിരുവനന്തപുരം: പ്രായപൂർത്തിയാവാത്ത കുട്ടികൾ വാഹനം ഓടിക്കുന്ന സംഭവങ്ങളിൽ രക്ഷിതാക്കൾക്കെതിരെ യാതൊരു ദാക്ഷിണ്യവുമില്ലാതെ കർശന നടപടിയെടുക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ. കുട്ടികൾക്ക് വാഹനം എടുത്തു നൽകുന്ന രക്ഷിതാക്കൾ തന്നെയാണ് ഇതിന് പ്രധാന ഉത്തരവാദികൾ. കുട്ടികളെ നിയന്ത്രിക്കാൻ കഴിയില്ലെങ്കിൽ വീട്ടിലെ വാഹനം വിൽക്കുകയാണ് രക്ഷിതാക്കൾ ചെയ്യേണ്ടതെന്ന് മന്ത്രി പറഞ്ഞു.പ്രായപൂർത്തിയാവാത്ത കുട്ടികൾ വാഹനമോടിച്ച സംഭവങ്ങളിൽ ഉന്നതരുടെ പേരിൽ പോലും കേസെടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കിയ മന്ത്രി, വിഷയത്തിൽ യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചയും പ്രതീക്ഷിക്കേണ്ടതില്ലെന്നും കൂട്ടിച്ചേർത്തു. 16-ഉം 17-ഉം വയസ്സുള്ള കുട്ടികളെ ഉപദേശിച്ചിട്ട് കാര്യമില്ലെന്ന് തോന്നുന്നില്ലെന്നും രക്ഷിതാക്കൾ കുട്ടികൾക്ക് വാഹനം നൽകാതിരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.അതേസമയം, സ്വകാര്യ ബസുകളുടെ മത്സര ഓട്ടത്തെക്കുറിച്ചും ഗതാഗത മന്ത്രി പ്രതികരിച്ചു. കാലഹരണപ്പെട്ട സമയക്രമമാണ് ബസുകളുടെ മത്സരയോട്ടത്തിന് പ്രധാന കാരണം. പതിറ്റാണ്ടുകൾ പഴക്കമുള്ള സമയക്രമത്തിലാണ് സ്വകാര്യ ബസുകൾ ഇപ്പോഴും സർവീസ് നടത്തുന്നത്. കൊച്ചി പോലുള്ള നഗരങ്ങളിൽ കടുത്ത ഗതാഗതക്കുരുക്ക് മൂലം നിശ്ചിത സമയത്ത് ബസുകൾക്ക് ലക്ഷ്യസ്ഥാനത്ത് എത്താനാവാതെ വരികയും, പിന്നീട് നടപടികൾ നേരിടേണ്ടി വരുമെന്ന ഭയവുമാണ് മത്സര ഓട്ടത്തിന് വഴിവെക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി
Comments (0)