മലേഷ്യയിലെ വെള്ളപ്പൊക്കത്തില്‍ പേരാമ്പ്ര സ്വദേശി ഉള്‍പ്പെടെ അഞ്ച് പേര്‍ മരണപ്പെട്ടു

Flood പേരാമ്പ്ര: മലേഷ്യയിലെ സെലങ്കൂര്‍ സംസ്ഥാനത്തുണ്ടായ വെള്ളപ്പൊക്കത്തിലും മലവെള്ളപ്പാച്ചിലിലും പെട്ട് ഒരു പേരാമ്പ്ര സ്വദേശി ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. പേരാമ്പ്ര മമ്മിളിക്കുളം ചുണ്ടക്കാട്ടില്‍ ലിനില്‍…


Flood

പേരാമ്പ്ര: മലേഷ്യയിലെ സെലങ്കൂര്‍ സംസ്ഥാനത്തുണ്ടായ വെള്ളപ്പൊക്കത്തിലും മലവെള്ളപ്പാച്ചിലിലും പെട്ട് ഒരു പേരാമ്പ്ര സ്വദേശി ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. പേരാമ്പ്ര മമ്മിളിക്കുളം ചുണ്ടക്കാട്ടില്‍ ലിനില്‍ ആണ് അപകടത്തില്‍ മരിച്ചത്.

മലേഷ്യയില്‍ ഐടി മേഖലയില്‍ പ്രോഗ്രാമറായി ജോലി ചെയ്യുകയാണ് ലിനില്‍. ദീപാവലി അവധി കാരണം വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് പോയപ്പോളാണ് അപകടം ഉണ്ടായത്. മലേഷ്യയിലെ സെലങ്കൂര്‍ സംസ്ഥാനം, കൗലാലമ്പൂര്‍, ക്ലാംഗ് വാലി തുടങ്ങിയ പ്രദേശങ്ങളിലാണ് ശക്തമായ മഴയും വെള്ളപ്പൊക്കവും ദുരിതം വിതച്ചത്.

തുടര്‍ച്ചയായ ശക്തമായ മഴയില്‍ പല പ്രദേശങ്ങളിലും മലവെള്ളപ്പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായി. വിനോദസഞ്ചാര കേന്ദ്രങ്ങളിലും നദീതീരങ്ങളിലും എത്തിയവരാണ് അപകടത്തില്‍പ്പെട്ടതെന്നാണ് പ്രാഥമിക വിവരം. അപകടത്തില്‍പ്പെട്ടവരെ കണ്ടെത്താനുള്ള തിരച്ചിലും രക്ഷാപ്രവര്‍ത്തനവും പുരോഗമിക്കുകയാണ്.

മലേഷ്യന്‍ രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം പ്രാദേശിക അധികൃതരും തിരച്ചില്‍ തുടരുന്നുണ്ട്. മരിച്ചവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി തിരിച്ചറിയല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതായി അധികൃതര്‍ അറിയിച്ചു. നോര്‍ക്ക അധികൃതര്‍ ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.



Flood

Comments (0)