ഒറ്റ സ്കൂട്ടറിൽ അഞ്ചുപേരുടെ അപകടയാത്ര; ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്തു, മാതാപിതാക്കൾക്ക് ബോധവൽക്കരണ ക്ലാസിന് നോട്ടീസ്
കൊച്ചി: നഗരത്തിൽ ഒരൊറ്റ സ്കൂട്ടറിൽ സാഹസിക അപകടയാത്ര നടത്തിയ അഞ്ച് വിദ്യാർത്ഥികളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ കടുത്ത നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. സ്കൂട്ടർ ഓടിച്ച വിദ്യാർത്ഥിയുടെ ലൈസൻസ് താൽകാലികമായി സസ്പെൻഡ് ചെയ്ത എം.വി.ഡി,…
കൊച്ചി: നഗരത്തിൽ ഒരൊറ്റ സ്കൂട്ടറിൽ സാഹസിക അപകടയാത്ര നടത്തിയ അഞ്ച് വിദ്യാർത്ഥികളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ കടുത്ത നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. സ്കൂട്ടർ ഓടിച്ച വിദ്യാർത്ഥിയുടെ ലൈസൻസ് താൽകാലികമായി സസ്പെൻഡ് ചെയ്ത എം.വി.ഡി, വാഹന ഉടമയ്ക്കും യാത്ര ചെയ്തവർക്കും പിഴ ചുമത്തി. കൂടാതെ അഞ്ച് പേരുടെയും മാതാപിതാക്കളോട് നേരിട്ടെത്താൻ ആവശ്യപ്പെട്ട് നോട്ടീസും അയച്ചിട്ടുണ്ട്.
കൊച്ചിയിലെ തിരക്കേറിയ പൈപ്പ് ലൈൻ റോഡിലൂടെയാണ് വിദ്യാർത്ഥികൾ അമിതവേഗതയിൽ അപകടകരമായി യാത്ര ചെയ്തത്. ഈ ദൃശ്യങ്ങൾ കണ്ട വഴിയാത്രക്കാർ ദൃശ്യങ്ങൾ പകർത്തി മോട്ടോർ വാഹന വകുപ്പിന് കൈമാറുകയായിരുന്നു. തുടർന്ന് സ്കൂട്ടറിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഉടമയെ കണ്ടെത്തുകയും കൂട്ടുകാർക്കൊപ്പം നേരിട്ടെത്താൻ നിർദ്ദേശിക്കുകയുമായിരുന്നു. തൃക്കാക്കരയിലെ സ്വകാര്യ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥികളാണ് സംഘത്തിലുണ്ടായിരുന്നത്.
അമിതമായി ആളുകളെ കയറ്റി യാത്ര ചെയ്തതിന് സ്കൂട്ടർ ഉടമയ്ക്ക് 1,000 രൂപ പിഴ ചുമത്തി. ഹെൽമറ്റ് ധരിക്കാത്ത മൂന്ന് പേർക്ക് 500 രൂപ വീതവും പിഴ അടയ്ക്കേണ്ടി വരും. പ്രായപൂർത്തിയായ വിദ്യാർത്ഥികളുടെ അപകടകരമായ ഡ്രൈവിംഗിനെക്കുറിച്ച് ബോധ്യപ്പെടുത്തുന്നതിനായി അഞ്ച് വിദ്യാർത്ഥികളും മാതാപിതാക്കളെ കൂട്ടി മോട്ടോർ വാഹന വകുപ്പിന്റെ ബോധവൽക്കരണ ക്ലാസിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് എം.വി.ഡി ഉത്തരവിട്ടു
Comments (0)