വടകരയിൽ സൈബർ തട്ടിപ്പ് സംഘത്തിന് മ്യൂൾ അക്കൗണ്ടുകൾ നൽകിയ ആറുപേർ പിടിയിൽ; ലക്ഷങ്ങളുടെ തട്ടിപ്പ്
വടകര: വടകരയിൽ സൈബർ തട്ടിപ്പ് സംഘത്തിന് ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്ക് നൽകിയ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. വടകര സ്വദേശികളായ അരുൺ, വിവേക് സന്തോഷ്, ദേവ്ജിത്ത്, അനുരാഗ്, ഷൗക്കത്തലി, സജീഷ് എന്നിവരാണ് പിടിയിലായത്.സൈബർ തട്ടിപ്പുകളിലൂടെ…
വടകര: വടകരയിൽ സൈബർ തട്ടിപ്പ് സംഘത്തിന് ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്ക് നൽകിയ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. വടകര സ്വദേശികളായ അരുൺ, വിവേക് സന്തോഷ്, ദേവ്ജിത്ത്, അനുരാഗ്, ഷൗക്കത്തലി, സജീഷ് എന്നിവരാണ് പിടിയിലായത്.സൈബർ തട്ടിപ്പുകളിലൂടെ തട്ടിയെടുക്കുന്ന തുക തങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾ വഴി പിൻവലിച്ച് നൽകുന്ന രീതിയായിരുന്നു ഇവരുടേത്. പ്രതികളുടെ അക്കൗണ്ടുകളിലൂടെ ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകൾ നടന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഏറെ നാളുകളായി പോലീസിന്റെ രഹസ്യ നിരീക്ഷണത്തിലായിരുന്ന പ്രതികളെ കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.
Comments (0)