വളയത്തെ പെട്രോള്‍ പമ്പില്‍ സ്കൂട്ടറിന് തീപിടിച്ചു; സമയോചിത ഇടപെടലില്‍ വന്‍ അപകടം ഒഴിവായി
Pump Fire Fire നാദാപുരം: വളയത്തെ പെട്രോള്‍ പമ്പില്‍ ഇന്ധനം നിറയ്ക്കാനെത്തിയ സ്കൂട്ടറിന് തീപിടിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. പമ്പ് ജീവനക്കാരുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് വന്‍ അപകടം ഒഴിവായി. പെട്രോള്‍ പമ്പില്‍ സ്കൂട്ടറില്‍ ഇന്ധനം…
Pump Fire Fire
നാദാപുരം: വളയത്തെ പെട്രോള്‍ പമ്പില്‍ ഇന്ധനം നിറയ്ക്കാനെത്തിയ സ്കൂട്ടറിന് തീപിടിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. പമ്പ് ജീവനക്കാരുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് വന്‍ അപകടം ഒഴിവായി.
പെട്രോള്‍ പമ്പില്‍ സ്കൂട്ടറില്‍ ഇന്ധനം നിറയ്ക്കുന്നതിനിടെ ചോര്‍ച്ച ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്ന് വാഹനം സ്റ്റാര്‍ട്ട് ചെയ്തതോടെയാണ് തീ ആളിപ്പടര്‍ന്നത്. നിമിഷങ്ങള്‍ക്കകം തീ സ്കൂട്ടറിലേക്ക് പടരുകയായിരുന്നു. തീപിടിത്തമുണ്ടായ സമയത്ത് പമ്പില്‍ മറ്റ് വാഹനങ്ങളും ഉണ്ടായിരുന്നതിനാല്‍ വലിയ അപകടസാധ്യത നിലനിന്നിരുന്നു.
പെട്രോള്‍ പമ്പ് പോലുള്ള അതീവ സുരക്ഷ ആവശ്യമുള്ള സ്ഥലത്ത് തീപിടിത്തം ഉണ്ടായത് പരിഭ്രാന്തി പരത്തി. എന്നാല്‍ പമ്പിലുണ്ടായിരുന്നവരുടെ സമയോചിതമായ ഇടപെടലിലൂടെ തീ നിയന്ത്രണവിധേയമാക്കുകയും കൂടുതല്‍ സ്ഥലങ്ങളിലേക്ക് പടരുന്നത് തടയുകയും ചെയ്തു.
ജീവനക്കാര്‍ ഉടന്‍ തന്നെ അഗ്നിശമന ഉപകരണങ്ങള്‍ ഉപയോഗിച്ച് തീ അണയ്ക്കാന്‍ ശ്രമിച്ചതാണ് വലിയ ദുരന്തം ഒഴിവാക്കിയത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. സ്കൂട്ടറിന് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പെട്രോള്‍ പമ്പിലെ സി.സി.ടി.വി ക്യാമറയില്‍ തീപിടിത്തത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.
Pump Fire Fire
Comments (0)