വിരമിച്ച മോട്ടോർ തൊഴിലാളികൾക്ക് ആദരം

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് കോഴിക്കോട് ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ദീർഘകാല സർവ്വീസോടു കൂടി പെൻഷൻ പറ്റി പിരിഞ്ഞു പോയ മോട്ടോർ തൊഴിലാളികളെ ആദരിച്ചു. വടകര പുതിയ ബസ്സ് സ്റ്റാന്റിൽ നടന്ന ചടങ്ങിൽ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ ടി.…






കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് കോഴിക്കോട് ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ദീർഘകാല സർവ്വീസോടു കൂടി പെൻഷൻ പറ്റി പിരിഞ്ഞു പോയ മോട്ടോർ തൊഴിലാളികളെ ആദരിച്ചു. വടകര പുതിയ ബസ്സ് സ്റ്റാന്റിൽ നടന്ന ചടങ്ങിൽ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ ടി. വിദ്യ അധ്യക്ഷത വഹിച്ചു. വടകര മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ട‌ർ വത്സരാജൻ പെൻഷൻ ഉത്തരവ് കൈമാറി തൊഴിലാളികളെ പൊന്നാട അണിയിച്ചു.
പരിപാടിയിൽ വടകര മോട്ടോർ തൊഴിലാളി ഫെഡറേഷൻ പ്രസിഡന്റ് രഞ്ജിത്ത്, മോട്ടോർ തൊഴിലാളി അസോസിയേഷൻ വർക്കിംഗ് പ്രസിഡണ്ട് മടപ്പള്ളി മോഹനൻ, മോട്ടോർ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗം പി. സജീവ് കുമാർ, ബസ് ഓപ്പറേറ്റേഴ്സ്, തൊഴിലാളി സംഘടനാ പ്രതിനിധികൾ എന്നിവർ സംസാരിച്ചു.

Comments (0)