ബാങ്ക് അധികൃതര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം; സിപിഐ എം
M Officials Indian Bank പേരാമ്പ്ര: സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ജപ്തി നടപടിയില്‍ മനംനൊന്ത് വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബാങ്ക് അധികൃതര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍…
M Officials Indian Bank
പേരാമ്പ്ര: സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ജപ്തി നടപടിയില്‍ മനംനൊന്ത് വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബാങ്ക് അധികൃതര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും സിപിഐ എം പേരാമ്പ്ര ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.
വീട് ജപ്തി ചെയ്യാനുള്ള നീക്കത്തില്‍ മനംനൊന്താണ് കൂത്താളി കുഞ്ഞോത്തെ കോയ്യോടന്‍ കണ്ടി ബാബുവിന്റെ ഭാര്യ കവിത (42) ജീവനൊടുക്കിയത്. പറമ്പും വീടും പണയപ്പെടുത്തി പുതിയ വീട് നിര്‍മ്മിക്കാന്‍ 17 ലക്ഷം രൂപയാണ് ബാങ്കിന്റെ നടുവണ്ണൂര്‍ ശാഖയില്‍ നിന്നും ഇവര്‍ വായ്പയെടുത്തത്. കഴിഞ്ഞ മാസം അഞ്ചു ലക്ഷം രൂപ അടച്ചു എന്നാണ് പറയുന്നത്. തിരിച്ചടവ് മുടങ്ങിയതോടെ ലോണ്‍ ഇപ്പോള്‍ പലിശയടക്കം 50 ലക്ഷത്തോളം രൂപയായി ഉയര്‍ന്നിരുന്നതായാണ് വിവരം.
തുക അടയ്ക്കാന്‍ ഒരാഴ്ചത്തെ സമയം ആവശ്യപ്പെട്ടെങ്കിലും നിസ്സഹായതയോടെ നിരസിച്ചു എന്നാണ് പറയുന്നത്. പൊലീസുമായെത്തി വീട് ജപ്തി ചെയ്യാനുള്ള നടപടികള്‍ നടക്കുന്നതിനിടെ യുവതിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ താമസിക്കുന്ന വീടിന് പുറകിലായി പഴയ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സ്വകാര്യ ബാങ്കുകളെയും ധനകാര്യ സ്ഥാപനങ്ങളെയും സഹായിക്കുന്നതിന് 2002-ലാണ് കേന്ദ്ര സര്‍ക്കാര്‍ സര്‍ഫാസി നിയമം കൊണ്ടുവന്നത്. സാധാരണക്കാരായ ചെറുകിട - ഇടത്തരക്കാരുടെ വീടും വസ്തുവകകളും ജപ്തി ചെയ്യാന്‍ സഹായിക്കുന്നതാണ് നിയമം. കേന്ദ്ര നിയമം മറികടക്കാന്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ഏക കിടപ്പാടം സംരക്ഷണ നിയമം പാസാക്കിയിരുന്നു. ഇതിനുസരിച്ച് വീട് ജപ്തി ചെയ്ത് കുടുംബത്തെ ഇറക്കിവിടുന്നത് കര്‍ശനമായി വിലക്കി. ഈ നിയമം കാറ്റില്‍പറത്തി സ്വകാര്യ ബാങ്കിന് വീട് ജപ്തി ചെയ്യാന്‍ പൊലീസ് സഹായം നല്കുന്ന നടപടിയാണ് കൂത്താളിയില്‍ നടന്നതെന്നും സിപിഐ എം ചൂണ്ടിക്കാട്ടി.
വീട്ടമ്മയുടെ മരണത്തിനുത്തരവാദികളായവര്‍ക്കെതിരെ കേസെടുക്കണമെന്നും വിദ്യാര്‍ത്ഥിനികളായ രണ്ടു പെണ്മക്കളടങ്ങുന്ന കുടുംബത്തിന്റെ സംരക്ഷണം സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും ഏരിയ കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ സമഗ്രാന്വേഷണം നടത്തി മരണത്തിനുത്തരവാദികളായ ബാങ്ക് ജീവനക്കാര്‍ക്കെതിരെ കേസെടുക്കണമെന്ന് ഡിവൈഎഫ്ഐ പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റിയും ആവശ്യപ്പെട്ടു.
M Officials Indian Bank
Comments (0)