കൂത്താളിയിൽ ബാങ്ക് ജപ്തി നടപടിക്കിടെ വീട്ടമ്മ ജീവനൊടുക്കി
പേരാമ്പ്ര: ബാങ്ക് ജീവനക്കാർ ജപ്തി നടപടികൾക്കായി എത്തുമെന്നറിഞ്ഞതിന് പിന്നാലെ കോഴിക്കോട് കൂത്താളിയിൽ വീട്ടമ്മ ജീവനൊടുക്കി. കൂത്താളി കൂയോടൻകണ്ടി ബാബുവിന്റെ ഭാര്യ കവിതയാണ് (42) മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു ദാരുണമായ…
പേരാമ്പ്ര: ബാങ്ക് ജീവനക്കാർ ജപ്തി നടപടികൾക്കായി എത്തുമെന്നറിഞ്ഞതിന് പിന്നാലെ കോഴിക്കോട് കൂത്താളിയിൽ വീട്ടമ്മ ജീവനൊടുക്കി. കൂത്താളി കൂയോടൻകണ്ടി ബാബുവിന്റെ ഭാര്യ കവിതയാണ് (42) മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു ദാരുണമായ സംഭവം.
ജപ്തി നടപടികൾക്കായി എത്തുമെന്ന് ബാങ്ക് അധികൃതർ വീട്ടുകാരെ മുൻകൂട്ടി അറിയിച്ചിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെ ബാങ്ക് ജീവനക്കാർ വീട്ടിലെത്തി നടപടികൾ ആരംഭിച്ചു. എന്നാൽ ഏറെ നേരമായിട്ടും വീടിന്റെ വാതിൽ തുറക്കാതിരുന്നതിനെ തുടർന്ന് സംശയം തോന്നിയ ജീവനക്കാർ പരിസരത്ത് തിരച്ചിൽ നടത്തുകയായിരുന്നു. തുടർന്നാണ് വീടിന് പിന്നിലെ പഴയ വീട്ടിൽ കവിതയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
വടകരയിലെ ഒരു പെയിന്റ് കടയിലെ തൊഴിലാളിയാണ് ഭർത്താവ് ബാബു. ഇവർക്ക് രണ്ട് മക്കളുണ്ട്. പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
Comments (0)