ന്യൂസിലാൻ്റിൽ ഈ ആഴ്ച മുതൽ ആശ്വാസമായി താപനില ഉയരും
ഒരാഴ്ചത്തെ അതിശക്തമായ തണുത്ത കാലാവസ്ഥക്ക് ശേഷം, ഈ ആഴ്ച രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും താപനില ഉയരുമെന്ന് കാലാവസ്ഥ കേന്ദ്രം പ്രവചിച്ചു. ഇക്കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ, രാജ്യത്തിന്റെ ഭൂരിഭാഗവും, വർഷത്തിലെ ഏറ്റവും തണുപ്പുള്ള…
ഒരാഴ്ചത്തെ അതിശക്തമായ തണുത്ത കാലാവസ്ഥക്ക് ശേഷം, ഈ ആഴ്ച രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും താപനില ഉയരുമെന്ന് കാലാവസ്ഥ കേന്ദ്രം പ്രവചിച്ചു. ഇക്കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ, രാജ്യത്തിന്റെ ഭൂരിഭാഗവും, വർഷത്തിലെ ഏറ്റവും തണുപ്പുള്ള പ്രഭാതമായിരുന്നുവെന്നും ഓക്ക്‌ലൻഡ് നിവാസികൾക്ക് പോലും മഞ്ഞുമൂടിയ പുൽത്തകിടികൾ കാണുവാൻ കഴിഞ്ഞെന്നും മെറ്റ് സർവീസ് റിപ്പോർട്ട് ചെയ്തു.
ഓക്ക്‌ലൻഡ് വിമാനത്താവളം (2.5°C), ക്രൈസ്റ്റ്‌ചർച്ച് വിമാനത്താവളം (-3.8°C), ടൗപോ വിമാനത്താവളം (-4.2°C), മൗണ്ട് കുക്ക് വിമാനത്താവളം (-11.5°C) എന്നിവടങ്ങളിൽ ഈ വർഷത്തെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തി. "ലേക്ക് ടെക്കാപോ"യിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില -12.5°C ആയിരുന്നു.
വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തിപ്പെടുന്നതോടെ ഡനഡീനിൽ നാളെ 16°C വരെ താപനില ഉയരുമെന്നും ക്രൈസ്റ്റ്ചർച്ചിൽ 17°C വരെ താപനില ഉയരുമെന്നും പ്രവചിക്കപ്പെടുന്നു. ബുധനാഴ്ച വടക്കൻ നേപ്പിയർ, ഹേസ്റ്റിംഗ്സ്, വാംഗനുയി എന്നിവിടങ്ങളിൽ 19°C വരെ താപനില ഉയരുമെന്നാണ് പ്രവചനം.
English Summary : Temperatures Expected to Rise in New Zealand Following a Week of Record-Breaking Cold. After a week of intense winter weather, the MetService predicts that temperatures across most parts of New Zealand will rise this week.
Keywords: NewZealandMalayali, NewZealandNews, newzealandmalayalamnews, CommunityEngagement, winter, weather
Comments (0)