ലോർഡ്‌സിൽ സെഞ്ച്വറി; ചരിത്രം രചിച്ച് യാസ്തിക

ലോർഡ്സിൽ നടന്നുകൊണ്ടിരിക്കുന്ന ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ യസ്തിക ഭാട്ടിയ സെഞ്ച്വറി നേടി ചരിത്രം കുറിച്ചു.
ക്രിക്കറ്റിന്റെ മക്കയായ ലോർഡ്സിൽ ടെസ്റ്റ് സെഞ്ച്വറി നേടുന്ന ആദ്യ വനിത താരമെന്ന റെക്കോർഡും യാസ്തിക സ്വന്തമാക്കി.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിലായിരുന്നു താരത്തിന്റെ സെഞ്ച്വറി നേട്ടം. 158 പന്തിൽ 113 റൺസ് നേടിയാണ് യസ്തിക ലോർഡ്‌സ് കീഴടക്കിയത്. 14 ഫോറുകളാണ് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്.
നീണ്ട ഇടവേളയ്ക്ക് ശേഷമാണ് യസ്തിക ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തിയത്. തിരിച്ചുവന്ന മത്സരത്തിൽ തന്നെ താരം ഈ നേട്ടം കൈപ്പിടിയിലാക്കി.
ഇതിന് മുൻപ് ടെസ്റ്റിലെ താരത്തിന്റെ ഉയർന്ന സ്കോർ. 66 റൺസായിരുന്നു. ഏകദിനത്തിൽ 4 അർധ സെഞ്ച്വറികളും ടെസ്റ്റിലും ടി20യിലും ഓരോ അർധ സെഞ്ച്വറികളും യസ്തികയുടെ നേടിയിട്ടുണ്ടായിരുന്നു. ഏകദിനത്തിലെ താരത്തിന്റെ മികച്ച സ്കോർ 64 ഉം ടി20യിൽ 54ഉം ആണ്.
Comments (0)