പോർച്ചുഗൽ ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാൾഡോ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ചു

പോർച്ചുഗൽ ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാൾഡോ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ചു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വികാരാധീനമായ വീഡിയോയിലടെയാണ് ദേശീയ ടീമിനൊപ്പമുള്ള തന്റെ 23 വർഷത്തെ ചരിത്രപ്രധാനമായ യാത്ര…


പോർച്ചുഗൽ ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാൾഡോ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ചു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വികാരാധീനമായ വീഡിയോയിലടെയാണ് ദേശീയ ടീമിനൊപ്പമുള്ള തന്റെ 23 വർഷത്തെ ചരിത്രപ്രധാനമായ യാത്ര അവസാനിപ്പിക്കുന്നതായി താരം ലോകത്തെ അറിയിച്ചത്.2003 ഓഗസ്റ്റ് 20-ന് കസാഖിസ്ഥാനെതിരെ അരങ്ങേറ്റം കുറിച്ച റൊണാൾഡോ, പോർച്ചുഗലിനായി ആകെ 234 മത്സരങ്ങളിൽ നിന്നായി 146 ഗോളുകൾ നേടിയിട്ടുണ്ട്. അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവുമധികം മത്സരങ്ങളും ഗോളുകളും നേടിയ റെക്കോർഡോടെയാണ് താരത്തിന്റെ പടിയിറക്കം.2016-ൽ പോർച്ചുഗലിനെ യൂറോപ്യൻ ചാമ്പ്യന്മാരാക്കുന്നതിൽ നിർണായക പങ്ക് വഹിച്ച അദ്ദേഹം, 2019-ലെയും 2025-ലെയും യുവേഫ നേഷൻസ് ലീഗ് കിരീട വിജയങ്ങളിലും ടീമിന്റെ നെടുംതൂണായിരുന്നു. നമ്മുടെ ദേശീയ ടീമിന്റെ ഏഴാം നമ്പർ ജഴ്സിയോട് വിടപറയാനുള്ള സമയമായിരിക്കുന്നു എന്ന് പറഞ്ഞ താരം, തനിക്ക് ലഭിച്ച സ്നേഹത്തിനും പിന്തുണയ്ക്കും സഹതാരങ്ങൾക്കും പരിശീലകർക്കും പോർച്ചുഗീസ് ജനതയ്ക്കും നന്ദി അറിയിച്ചു.ക്ലബ്ബ് ഫുട്ബോളിൽ തന്റെ കരിയർ തുടരുന്ന റൊണാൾഡോ, ആയിരം ഗോളുകൾ എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിലാണ്.

Comments (0)