ദുബൈ ഭരണാധികാരിയുടെ സഹോദരൻ ശൈഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അന്തരിച്ചു; ദുബൈയിൽ 10 ദിവസം ദുഃഖാചരണം
ദുബൈ: ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ഇളയ സഹോദരൻ ശൈഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അന്തരിച്ചു. ഇന്ന് രാവിലെയാണ് അന്ത്യമെന്ന് ദുബൈ ഭരണാധികാരിയുടെ കോടതി അറിയിച്ചു. സംഭവത്തെ തുടർന്ന് ദുബൈ എമിറേറ്റിൽ 10 ദിവസത്തെ…
ദുബൈ: ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ഇളയ സഹോദരൻ ശൈഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അന്തരിച്ചു. ഇന്ന് രാവിലെയാണ് അന്ത്യമെന്ന് ദുബൈ ഭരണാധികാരിയുടെ കോടതി അറിയിച്ചു.
സംഭവത്തെ തുടർന്ന് ദുബൈ എമിറേറ്റിൽ 10 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ദുഃഖാചരണ കാലയളവിൽ സർക്കാർ സ്ഥാപനങ്ങളിലും ഔദ്യോഗിക ഇടങ്ങളിലും ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.
സഹോദരന്റെ വിയോഗത്തിൽ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അനുശോചനം രേഖപ്പെടുത്തി. "അഹമ്മദ്, നിങ്ങൾ ഞങ്ങളുടെ കാഴ്ചയിൽ നിന്ന് അകന്നെങ്കിലും ഞങ്ങളുടെ പ്രാർത്ഥനകളിലും ഹൃദയങ്ങളിലും എന്നും ഉണ്ടാകും" എന്ന് അദ്ദേഹം എക്സിൽ കുറിച്ചു.
അല്ലാഹു ശൈഖ് അഹമ്മദിന് കരുണ നൽകട്ടെയെന്നും സ്വർഗത്തിൽ ഇടം നൽകട്ടെയെന്നും അദ്ദേഹം പ്രാർത്ഥിച്ചു.
ദുബൈ കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും പിതൃസഹോദരന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.
Comments (0)