ഇറാനെതിരെ വീണ്ടും ആക്രമണം നടത്തി യു എസ്.

തെഹ്‌റാന്‍ :ഇറാനെതിരെ വീണ്ടും ആക്രമണം നടത്തി യു എസ്. ഇറാന്റെ തുറമുഖ നഗരങ്ങള്‍ക്ക് നേരെയായിരുന്നു ആക്രമണം. ഇസ്‌ലാമിക് റവല്യൂഷണറി ഗ്രൂപ്പ് (ഐ ആര്‍ ജി സി) ഹോര്‍മുസ് കടലിടുക്ക് താത്കാലികമായി വീണ്ടും അടച്ചതിന് പിന്നാലെയായിരുന്നു ഇത്.…

ഇറാനെതിരെ വീണ്ടും ആക്രമണം നടത്തി യു എസ്.

തെഹ്‌റാന്‍: ഇറാനെതിരെ വീണ്ടും ആക്രമണം നടത്തി യു.എസ്. ഇറാന്റെ തുറമുഖ നഗരങ്ങള്‍ക്കു നേരെയായിരുന്നു പുതിയ ആക്രമണം. ഇസ്‌ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) ഹോര്‍മുസ് കടലിടുക്ക് താത്കാലികമായി വീണ്ടും അടച്ചതിന് പിന്നാലെയാണ് യു.എസ് നടപടി ഉണ്ടായത്.

ഹോര്‍മുസ് കടലിടുക്കില്‍ സൈപ്രസ് പതാക വഹിക്കുന്ന ചരക്കുകപ്പലിനെ ഇറാന്‍ ആക്രമിച്ചുവെന്ന ആരോപണത്തെ തുടര്‍ന്നാണ് യു.എസ് പ്രതികരണം. സംഭവത്തിന് പിന്നാലെ ഇറാനിലെ പ്രധാന തുറമുഖ നഗരങ്ങളായ ബന്തര്‍ അബ്ബാസ്, സിരിക്, ചബാഹാര്‍, ബന്തര്‍-ഇ-ദെയിര്‍, അസലുയേങ് തുടങ്ങിയ പ്രദേശങ്ങളില്‍ ബോംബ് സ്‌ഫോടനങ്ങള്‍ ഉണ്ടായതായി ഇറാന്‍ ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, അനുമതിയില്ലാത്ത പാതയിലൂടെ സഞ്ചരിച്ച സൈപ്രസ് കപ്പലിനു നേരെ വെടിയുതിര്‍ത്തതായി ഐആര്‍ജിസി നേരത്തെ സ്ഥിരീകരിച്ചിരുന്നു.

ഇതിനിടെ, പിതാവ് അലി ഖാംനഇയെ യു.എസ്-ഇസ്രയേല്‍ സേനകള്‍ ചേര്‍ന്ന് കൊലപ്പെടുത്തിയതിന് പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല മൊജ്തബ ഖാംനഇ വ്യക്തമാക്കി. പ്രതികാരം രാജ്യത്തിന്റെ ആഗ്രഹമാണെന്നും അദ്ദേഹം പറഞ്ഞു.

Comments (0)