അൽഫുർഖാൻ ഇന്റർനാഷണൽ ഓൺലൈൻ മദ്രസ വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും അനുമോദനവും സംഘടിപ്പിച്ചു

. കൊയിലാണ്ടി: അഞ്ച് വർഷത്തെ വിജയകരമായ പ്രയാണം പൂർത്തിയാക്കിയ മദ്റസത്തുൽഫുർഖാൻ ഇന്റർനാഷണൽ ഓൺലൈൻ മദ്രസയുടെ 2025-27 അധ്യയന വർഷത്തിലെ 5, 7 ക്ലാസുകളിലെ പൊതുപരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള ഉപഹാര വിതരണം പ്രൗഢമായ ചടങ്ങിൽ നടന്നു.…

.

കൊയിലാണ്ടി: അഞ്ച് വർഷത്തെ വിജയകരമായ പ്രയാണം പൂർത്തിയാക്കിയ മദ്റസത്തുൽഫുർഖാൻ ഇന്റർനാഷണൽ ഓൺലൈൻ മദ്രസയുടെ 2025-27 അധ്യയന വർഷത്തിലെ 5, 7 ക്ലാസുകളിലെ പൊതുപരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള ഉപഹാര വിതരണം പ്രൗഢമായ ചടങ്ങിൽ നടന്നു. കെ.എൻ.എം ഉപാധ്യക്ഷൻ ഡോക്ടർ ഹുസൈൻ മടവൂർ ചടങ്ങിൽ സമ്മാനദാനം നിർവഹിക്കുകയും ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും ചെയ്തു

അധ്യാപികമാരായ ഷാക്കിറ, സാബിറ, മുഫീദ, നിശാന, ഷഫ്ന, ഹിബ, ദാനിയ അഷറഫ്, സുഹ ഫാത്തിമ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. കൊയിലാണ്ടി മുനിസിപ്പൽ കൗൺസിലർ ഷമീം, കെ എൻ എം ഭാരവാ ഹികളായ അബ്ദുൽ ഖാദർ, ടിപി ഇസ്മായിൽ, മറിയം ടീച്ചർ എന്നിവർ ആശംസകൾ നേർന്നു.

ലണ്ടൻ, കാനഡ, ഓസ്‌ട്രേലിയ, ചൈന, വിവിധ ജി.സി.സി രാജ്യങ്ങൾക്ക് പുറമെ കർണാടക, ചെന്നൈ, കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് നിലവിൽ മദ്റസത്തുൽഫുർഖാൻ ഇൻറർനാഷണൽ ഓൺലൈൻ മദ്രസയിൽ പഠനം നടത്തുന്നത്.
ഹിമ സുഹറ സ്വാഗതം പറഞ്ഞു. പ്രധാന അധ്യാപിക ഖദീജ ടീച്ചർ അധ്യക്ഷത വഹിച്ചു.
മർജാന ടീച്ചർ നന്ദിയും രേഖപ്പെടുത്തി.

;

The post അൽഫുർഖാൻ ഇന്റർനാഷണൽ ഓൺലൈൻ മദ്രസ വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും അനുമോദനവും സംഘടിപ്പിച്ചു appeared first on.

Comments (0)