യാത്രക്കാരുമായി വന്ന ബസ് വെള്ളത്തിൽ കുടുങ്ങി
പൂനൂർ: ശക്തമായ മഴയിൽ പൂനൂർ പുഴ കരകവിഞ്ഞു ഒഴുകി റോഡിൽ ഒരു മീറ്ററോളം ഉയരത്തിൽ വെള്ളം നിറഞ്ഞതിലൂടെ യാത്രക്കാരുമായി വന്ന ബസ് കുടുങ്ങിയത് ആശങ്ക പരത്തി. പൂനൂർ കുണ്ടത്തിൽ ആണ് താമരശ്ശേരിയിൽ നിന്നും കൊയിലാണ്ടിയിലേക്ക് സർവീസ് നടത്തുന്ന അർഷിദ ബസ് ആണ്…
പൂനൂർ: ശക്തമായ മഴയിൽ പൂനൂർ പുഴ കരകവിഞ്ഞു ഒഴുകി റോഡിൽ ഒരു മീറ്ററോളം ഉയരത്തിൽ വെള്ളം നിറഞ്ഞതിലൂടെ യാത്രക്കാരുമായി വന്ന ബസ് കുടുങ്ങിയത് ആശങ്ക പരത്തി. പൂനൂർ കുണ്ടത്തിൽ ആണ് താമരശ്ശേരിയിൽ നിന്നും കൊയിലാണ്ടിയിലേക്ക് സർവീസ് നടത്തുന്ന അർഷിദ ബസ് ആണ് വെള്ളത്തിൽ കുടുങ്ങിയത്. ബസിൽ കുടുങ്ങിയ മുപ്പതിലധികം യാത്രക്കാരെ നാട്ടുകാരുടെ സമയോചിതമായ ഇടപെടൽ മൂലം രക്ഷപ്പെടുത്തുകയായിരുന്നു. റോഡും പുഴയും തിരിച്ചറിയാൻ പറ്റാത. വലിയ ഒരു ദുരന്തം തലനാരിഴയ്ക്ക് ആണ് ഒഴിവായത്. നാട്ടുകാരുടെ മുന്നറിയിപ്പ് അവഗണിച്ചും ഡ്രൈവർ ബസ്സ് മുന്നോട്ടു എടുക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
Comments (0)