മലയാളി പകര്‍ത്തി ബഹാരാകാശത്തു നിന്ന് ഡോള്‍ഫിന്‍ ചുഴലിക്കാറ്റിന്റെ ചിത്രം

മലയാളി പകര്‍ത്തി ബഹാരാകാശത്തു നിന്ന് ഡോള്‍ഫിന്‍ ചുഴലിക്കാറ്റിന്റെ ചിത്രം കേരളത്തില്‍ ഇപ്പോള്‍ പെയ്യുന്ന മഴയ്ക്ക് കാരണമായ പസഫിക് സമുദ്രത്തിലെ ഡോള്‍ഫിന്‍ ചുഴലിക്കാറ്റിന്റെ ചിത്രം ബഹിരാകാശത്തു നിന്ന് പകര്‍ത്തി മലയാളി ഗഗന സഞ്ചാരി ഡോ. അനില്‍…

മലയാളി പകര്‍ത്തി ബഹാരാകാശത്തു നിന്ന് ഡോള്‍ഫിന്‍ ചുഴലിക്കാറ്റിന്റെ ചിത്രം കേരളത്തില്‍ ഇപ്പോള്‍ പെയ്യുന്ന മഴയ്ക്ക് കാരണമായ പസഫിക് സമുദ്രത്തിലെ ഡോള്‍ഫിന്‍ ചുഴലിക്കാറ്റിന്റെ ചിത്രം ബഹിരാകാശത്തു നിന്ന് പകര്‍ത്തി മലയാളി ഗഗന സഞ്ചാരി ഡോ. അനില്‍ മേനോന്‍.

സ്‌പേസ് എക്‌സാണ് ചിത്രം ഷെയര്‍ ചെയ്തത്. പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ അനില്‍ മേനോന്‍ തന്റെ ഐഫോണ്‍ ഉപയോഗിച്ചാണ് ചിത്രം പകര്‍ത്തിയത്.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ കപോളയില്‍ നിന്നാണ് ചിത്രം പകര്‍ത്തിയത്. യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ താഴികക്കുടം പോലുള്ള ഭാഗമാണിത്.

കപോളയുടെ ആറു വശങ്ങളിലും പുറത്തെ കാഴ്ചകള്‍ കാണാന്‍ കഴിയുന്ന രീതിയില്‍ ജനലുകളുണ്ട്. സൂപ്പര്‍ ടൈഫൂണ്‍ ഡോള്‍ഫിന്‍ എന്ന പേരില്‍ അനില്‍ മേനോനും കഴിഞ്ഞ ദിവസം ചിത്രം എക്‌സില്‍ പോസ്റ്റ് ചെയ്തു.

2026 ലെ ഭൂമിയുടെ ഉഷ്ണമേഖലാ പ്രദേശത്ത് രൂപപ്പെടുന്ന കാറ്റഗറി 5 ശേഷിയുള്ള അഞ്ചാമത്തെ ചുഴലിക്കാറ്റാണിത്. നിലവില്‍ കാറ്റഗറി ഒന്നിലേക്ക് ഇതു ശക്തികുറഞ്ഞു തുടങ്ങിയിട്ടുണ്ട്.

Comments (0)