ലഹരിക്കെതിരെ ‘തൂഫാൻ’; നരിപ്പറ്റയിൽ കൈകോർത്തത് യുവജന കൂട്ടായ്മ


നരിപ്പറ്റ: കേരള സർക്കാർ നടപ്പിലാക്കി വരുന്ന ലഹരി വിരുദ്ധ കാമ്പയിനായ ‘തൂഫാൻ’ പരിപാടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നരിപ്പറ്റ മണ്ഡലം യൂത്ത് കോൺഗ്രസ്, കെ.എസ്.യു, ജവഹർ ബാല മഞ്ച് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ ലഹരി വിരുദ്ധ പരിപാടി സംഘടിപ്പിച്ചു.
യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ഷിജിൻ ലാൽ സ്വാഗതം പറഞ്ഞു. ഐ.എൻ.സി ജില്ലാ സെക്രട്ടറി ശ്രീ. കോരങ്കോട് മൊയ്തു പരിപാടി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ഹരിപ്രസാദ് നരിപ്പറ്റ അധ്യക്ഷത വഹിച്ചു.
ചിത്രകാരനും എഴുത്തുകാരനും അധ്യാപകനുമായ ശ്രീ. രാജഗോപാൽ കാരപ്പറ്റ ചിത്രരചനയിലൂടെ ലഹരി വിരുദ്ധ സന്ദേശം നൽകി. ലഹരിക്കെതിരായ ബോധവത്കരണത്തിന്റെ ഭാഗമായി നടത്തിയ ചിത്രരചന പരിപാടിയുടെ ശ്രദ്ധാകേന്ദ്രമായി.
ഐ.എൻ.സി മണ്ഡലം പ്രസിഡന്റ് എം. കുഞ്ഞികണ്ണൻ, വാർഡ് മെമ്പർ രാജൻ മാസ്റ്റർ, ബാബു കുയ്തേരി, യൂത്ത് കോൺഗ്രസ് നേതാക്കളായ സാജിദ് മാസ്റ്റർ, ഫൈസൽ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ബാസിത്ത് മുറിച്ചാണ്ടി, ശശി പടിക്കൽ കണ്ടി, പത്മനാഭൻ തിനൂർ, സി.എം. ബാലൻ, കുമാരൻ കെ.എം. (കുട്ടി), അനിഷ് ആർ.കെ., സുഗുണൻ, വിജയലക്ഷ്മി, സുരേഷ്, എം.എൻ. നാണു, അനിൽ ചോലങ്ങാട്, പ്രീത ടീച്ചർ, സുജിഷ തിനൂർ, ലിബിയ, രേഷ്മ ആർ.കെ. എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
ലഹരിയുടെ വിപത്തിനെതിരെ യുവജനങ്ങളും വിദ്യാർത്ഥികളും പൊതുസമൂഹവും ഒരുമിച്ച് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത പരിപാടിയിൽ ഉയർത്തിക്കാട്ടി. ‘ലഹരിക്കെതിരെ നമുക്കൊന്നിക്കാം’ എന്ന സന്ദേശമാണ് പരിപാടിയിലൂടെ മുന്നോട്ടുവച്ചത്.
ചടങ്ങിന് യൂത്ത് കോൺഗ്രസ് നാദാപുരം നിയോജകമണ്ഡലം ജനറൽ സെക്രട്ടറി നിധിൻ മുരളി മാസ്റ്റർ നന്ദി പറഞ്ഞു.
Comments (0)