തലമുറകളുടെ സംഗമം ‘തലമുറകൾ പറയുന്നത്’


രാമല്ലൂർ എ.കെ.ജി ഗ്രന്ഥാലയം വനിതാവേദിയുടെ നേതൃത്വത്തിൽ കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് ‘തലമുറകൾ പറയുന്നത്’ എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചു.
താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ടി.സി. കുഞ്ഞമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ രമ്യ അമ്പാളി അധ്യക്ഷത വഹിച്ചു.
വിവിധ തലമുറകളെ പ്രതിനിധീകരിച്ച് യു.കെ. ബാലൻ നായർ, എം.കെ. ശ്രീധരൻ, വി.സി. കുഞ്ഞികൃഷ്ണൻ നായർ, ശശികുമാർ അമ്പാളി, പാറപ്പുറത്ത് കുഞ്ഞമ്മദ്, ബിന്ദു അമ്പാളി, ലിനി യു.കെ., ഷാജു അമ്പാളി, വത്സൻ എ.എം., ദേവ് കൃഷ്ണ അമ്പാളി, ഗിരീഷ് മാസ്റ്റർ, ഇഷാനി വിമേഷ് തുടങ്ങിയവർ അനുഭവങ്ങളും ഓർമകളും പങ്കുവെച്ചു.
വനിതാ സാഹിതി സെക്രട്ടറി ലിജി അമ്പാളി സ്വാഗതവും ബിജി ബാബു നന്ദിയും പറഞ്ഞു.
Comments (0)