ചൂട്ട്’ സിനിമയുടെ വിജയാഘോഷം വടകരയിൽ നടന്നു

ചൂട്ട്’ സിനിമയുടെ വിജയാഘോഷം വടകരയിൽ നടന്നു

വടകര: ഡോ. കെ.വി.എ. പ്രസാദ് കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ച ‘ചൂട്ട്’ സിനിമയുടെ വിജയാഘോഷം വടകര One Two One തിയേറ്ററിൽ നടന്നു. വടകരയും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ച് ചിത്രീകരിച്ച ഈ സിനിമ ജൂൺ 26-നാണ് റിലീസ് ചെയ്തത്.

നൂറോളം കലാകാരന്മാർ പങ്കെടുത്ത ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. വലിയ പിന്തുണയോടെ ചിത്രം തിയേറ്ററുകളിൽ 30 ദിവസത്തെ വിജയകരമായ പ്രദർശനം പൂർത്തിയാക്കി.

സിനിമയുടെ വിജയാഘോഷ ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗമായ സുരേഷ് ചെറിയാണ്ടിയിൽ, മുൻ എടച്ചേരി പഞ്ചായത്ത് പ്രസിഡന്റ് വി. കുഞ്ഞികണ്ണൻ, രാജേന്ദ്രൻ തായാട്ട്, സംവിധായകൻ കെ.വി.എ. പ്രസാദ്, രാമചന്ദ്രൻ ചോറോഡ് പ്രദീപ് കളരിപ്പിടി, നടിലീല കോറോത്ത്, റീജപ്രശാന്ത്. ഷൈനി, ശ്രീനിപതി യാരക്കര എന്നിവർ പങ്കെടുത്തു.

Comments (0)