UAE Weather updates I യു.എ.ഇയിൽ ചൂട് ഇന്ന് 48 ഡിഗ്രിവരെ ഉയരും; കിഴക്കൻ മേഖലകളിൽ മഴ സാധ്യത
കടുത്ത ഉഷ്ണം തുടരുന്ന യു.എ.ഇയിൽ ഇന്ന് താപനില 48 ഡിഗ്രി വരെ ഉയരാമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (NCM) അറിയിച്ചു. രാജ്യത്തിൻ്റെ ഭൂരിഭാഗം മേഖലകളിലും തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമോ ആയ അന്തരീക്ഷം ആയിരിക്കും.കിഴക്കൻ മലയോര മേഖലകളിൽ ഇടിയോടു…
കടുത്ത ഉഷ്ണം തുടരുന്ന യു.എ.ഇയിൽ ഇന്ന് താപനില 48 ഡിഗ്രി വരെ ഉയരാമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (NCM) അറിയിച്ചു. രാജ്യത്തിൻ്റെ ഭൂരിഭാഗം മേഖലകളിലും തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമോ ആയ അന്തരീക്ഷം ആയിരിക്കും.
കിഴക്കൻ മലയോര മേഖലകളിൽ ഇടിയോടു കൂടെ മഴക്കും സാധ്യതയുണ്ട്. ഇന്ന് വൈകിട്ടോടെ കിഴക്കൻ മലയോര മേഖലകളിൽ താപ സംവഹന മേഘങ്ങൾ ( heat convective clouds) രൂപപ്പെടുകയും മഴ ലഭിക്കുകയും ചെയ്യും.
മഴക്കൊപ്പം ശക്തമായ മിന്നൽ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. മിന്നൽ തൽസമയം ട്രാക്ക് ചെയ്യാൻ Weather website ലെ മിന്നൽ റഡാർ ഉപയോഗിക്കാം.
lightning-strike-map See lightning strikes in realtime nearby your area. Get free online access.
This helps you to track the direction of thunderstorms. എന്നാൽ രാജത്തിൻ്റെ പടിഞ്ഞാറ് തീരദേശങ്ങളിൽ ഈർപ്പം നിറഞ്ഞ അന്തരീക്ഷം (hot humid weather ) ആയിരിക്കും.
രാത്രിയിലും രാവിലെയും ഈർപ്പം ഉള്ള സാഹചര്യം ഉഷ്ണം വർദ്ധിപ്പിക്കും. തെക്കുപടിഞ്ഞാറ്, വടക്ക് പടിഞ്ഞാറ് ദിശകളിൽ നിന്നുള്ള കാറ്റിന് മണിക്കൂറിൽ 35 കിലോമീറ്റർ വരെ വേഗതയുണ്ടാകും.
അറബിക്കടലും ഒമാൻ കടലും ഇന്ന് പൊതുവേ ശാന്തമായിരിക്കും. എന്നാൽ നാളെ ഒമാൻ കടൽ (oman Sea ) പ്രക്ഷുബ്ധമാവാൻ സാധ്യതയുണ്ട്.
UAE യിൽ ഉൾനാടൻ പ്രദേശങ്ങളിൽ താപനില 43 മുതൽ 48 ഡിഗ്രി സെൽഷ്യസ് വരെയും തീരപ്രദേശങ്ങളിലും ദ്വീപുകളിലും 38 മുതൽ 42 ഡിഗ്രി സെൽഷ്യസ് താപനിലയുമാണ് പ്രതീക്ഷിക്കുന്നത്. മലയോര മേഖലകളിൽ 32 മുതൽ 37 ഡിഗ്രി താപനില പ്രതീക്ഷിക്കാം.
UAE യിൽ തുടർന്നുള്ള ദിവസങ്ങളിലും ചൂട് കൂടാനാണ് സാധ്യതയെന്നാണ് കാലാവസ്ഥ വിദഗ്ധർ നൽകുന്ന സൂചന. കിഴക്കൻ, തെക്കൻ മേഖലകളിൽ സംവഹന മേഘങ്ങൾ രൂപപ്പെടുകയും ചിലയിടങ്ങളിൽ പ്രാദേശികമായി മഴ ലഭിക്കാനും സാധ്യതയുണ്ട്.
തെക്കുകിഴക്കൻ, വടക്കുകിഴക്കൻ കാറ്റ് മണിക്കൂറിൽ 40 കിലോമീറ്റർ വരെ ശക്തമാകുകയും തുറസ്സായ പ്രദേശങ്ങളിൽ പൊടിക്കാറ്റിന് സാധ്യതയുമുണ്ട്. വ്യാഴാഴ്ചയും സമാന അന്തരീക്ഷ സാഹചര്യമാണ് പ്രതീക്ഷിക്കുന്നത്.
വ്യാഴാഴ്ച കിഴക്കൻ, തെക്കൻ മേഖലകളിൽ മഴമേഘങ്ങൾ രൂപപ്പെടാനും ഒറ്റപ്പെട്ട മഴ ലഭിക്കാനും സാധ്യത. വെള്ളിയാഴ്ചയും ശനിയാഴ്ചയും പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ കാലാവസ്ഥ തുടരുമെങ്കിലും, കിഴക്കൻ മേഖലകളിൽ മേഘങ്ങൾ മൂടിയ അന്തരീക്ഷം ഉണ്ടാകും.
എന്നാൽ താപനിലയിൽ കാര്യമായ മാറ്റമുണ്ടാകില്ല. ശനിയാഴ്ച രാത്രി മുതൽ ഞായറാഴ്ച രാവിലെ വരെ ചില തീരപ്രദേശങ്ങളിൽ വീണ്ടും ഈർപ്പമുള്ള കാലാവസ്ഥയും മൂടൽമഞ്ഞിനും സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
UAE കാലാവസ്ഥ അപ്ഡേറ്റുകൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക English Summary : UAE Temperatures to Hit 48°C; NCM Predicts Rising Heat, High Humidity, and Rain in Eastern Areas.
UAE's National Center of Meteorology (NCM) has warned that temperatures could soar up to 48^\circ\text{C} today. While most parts of the country will see clear to partly cloudy skies, the intense heat will persist
Comments (0)