പേരാമ്പ്ര ദിയ ഗോൾഡിൽ 10 ലക്ഷം രൂപയുടെ വമ്പൻ ഓണ ഓഫറുകൾ; 'പൊന്നോണം സെലിബ്രേഷൻ 2026'ന് തുടക്കം

പേരാമ്പ്ര ദിയ ഗോൾഡിൽ 10 ലക്ഷം രൂപയുടെ വമ്പൻ ഓണ ഓഫറുകൾ; 'പൊന്നോണം സെലിബ്രേഷൻ 2026'ന് തുടക്കം
പേരാമ്പ്ര: ഈ വർഷത്തെ ഓണാഘോഷങ്ങൾക്ക് കൂടുതൽ തിളക്കമേകാൻ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ദിയ ഗോൾഡിന്റെ പേരാമ്പ്ര ശാഖയിൽ പൊന്നോണം സെലിബ്രേഷൻ 2026' ആരംഭിക്കുന്നതായി മാനേജ്മെന്റ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഓണക്കാലത്തോടനുബന്ധിച്ച് 10 ലക്ഷം രൂപയുടെ വമ്പിച്ച സമ്മാനങ്ങളും ആകർഷകമായ ഓഫറുകളുമാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുള്ളത്. 14 ദിവസം നീണ്ടുനിൽക്കുന്ന പ്രത്യേക നറുക്കെടുപ്പാണ് ആഘോഷ പരിപാടിയുടെ പ്രധാന ആകർഷണം. ഇതിന്റെ ഭാഗമായി ദിവസേന അഞ്ച് ഭാഗ്യശാലികൾക്ക് 10,000 രൂപ വീതം സമ്മാനമായി നൽകും. കൂടാതെ ഓരോ പർച്ചേസിനും ഉറപ്പായ പൊന്നോണ സമ്മാനവും ലഭിക്കും.
സ്വർണാഭരണങ്ങളുടെ പണിക്കൂലിയിൽ 50 ശതമാനം വരെ ഇളവും ഡയമണ്ട് ആഭരണങ്ങൾക്ക് 20 ശതമാനം ഡിസ്കൗണ്ടും ഓണക്കാലത്തെ പ്രധാന ഓഫറുകളാണ്.
പഴയ സ്വർണം മാറ്റി വാങ്ങുന്നവർക്ക് 100 ശതമാനം മൂല്യം ഉറപ്പുനൽകുന്ന പദ്ധതിയും ലഭ്യമാണ്. കൂടാതെ ഇപ്പോൾ ഗോൾഡ് സ്കീമിൽ ചേരുന്ന അംഗങ്ങൾക്ക് അടുത്ത ഓണത്തിന് പണിക്കൂലി ഇല്ലാതെ ആഭരണങ്ങൾ സ്വന്തമാക്കാനുള്ള പ്രത്യേക അവസരവും ദിയ ഗോൾഡ് ഒരുക്കിയിട്ടുണ്ട്.
പരസ്പര വിശ്വാസത്തിന്റെ കാൽനൂറ്റാണ്ട് പിന്നിടുന്ന ദിയ ഗോൾഡ്, ഈ ഓണക്കാലം കൂടുതൽ വർണാഭമാക്കാൻ ഉപഭോക്താക്കൾ ഈ പ്രത്യേക ഓഫറുകൾ പ്രയോജനപ്പെടുത്തണമെന്ന് മാനേജ്മെന്റ് അഭ്യർഥിച്ചു.
വാർത്താസമ്മേളനത്തിൽ ഷോറൂം ഡയറക്ടർ എം.സി. ജലീൽ, മാർക്കറ്റിംഗ് മാനേജർ വിനോദ് മുതുകാട് എന്നിവർ പങ്കെടുത്തു.
Comments (0)