വാട്ടര്‍ ചാര്‍ജ് കുടിശ്ശിക നിവാരണ യജ്ഞം: പ്രത്യേക ക്യാഷ് കൗണ്ടറുകള്‍ ഉണ്ടായിരിക്കും
Water Authority Charge Arrears Panchayat പേരാമ്പ്ര: കുടിശ്ശിക നിവാരണ യജ്ഞത്തിന്റെ ഭാഗമായി കേരള വാട്ടര്‍ അതോറിറ്റി പി.എച്ച് സബ് ഡിവിഷന് പേരാമ്പ്ര ഓഫീസിന് കീഴിലുള്ള വിവിധ സ്കീമുകളിലെ വാട്ടര്‍ ചാര്‍ജ് താഴെ പറയുന്ന തീയതികളില്‍ ഗ്രാമ…
Water Authority Charge Arrears Panchayat
പേരാമ്പ്ര: കുടിശ്ശിക നിവാരണ യജ്ഞത്തിന്റെ ഭാഗമായി കേരള വാട്ടര്‍ അതോറിറ്റി പി.എച്ച് സബ് ഡിവിഷന് പേരാമ്പ്ര ഓഫീസിന് കീഴിലുള്ള വിവിധ സ്കീമുകളിലെ വാട്ടര്‍ ചാര്‍ജ് താഴെ പറയുന്ന തീയതികളില്‍ ഗ്രാമ പഞ്ചായത്ത് ഓഫീസുകളില്‍ ഒരുക്കിയിരിക്കുന്ന പ്രത്യേക ക്യാഷ് കൗണ്ടര്‍ വഴി സ്വീകരിക്കും.
സമയം രാവിലെ 10 മണി മുതല്‍ വൈകീട്ട് 3 മണി വരെ. 5/11/2026 വ്യാഴാഴ്ച - കൂത്താളി ഗ്രാമ പഞ്ചായത്ത്, 12/11/2026 വ്യാഴാഴ്ച - കായക്കൊടി ഗ്രാമ പഞ്ചായത്ത്, 18/11/2026 ബുധനാഴ്ച - നരിപ്പറ്റ ഗ്രാമ പഞ്ചായത്ത്, 28/11/2026 ശനിയാഴ്ച - കുന്നുമ്മല്‍ ഗ്രാമ പഞ്ചായത്ത്, കൂടാതെ നവംബര്‍ 25, 26 തീയതികളില്‍ കുറ്റ്യാടി റിവര്‍ റോഡിലുള്ള റോ വാട്ടര്‍ പമ്പ് ഹൗസിനടുത്തുള്ള പ്രത്യേക കൗണ്ടറില്‍ വെച്ചും വാട്ടര്‍ ചാര്‍ജ് സ്വീകരിക്കും.
വാട്ടര്‍ ചാര്‍ജ് കുടിശ്ശിക വരുത്തിയ മുഴുവന്‍ ഉപഭോക്താക്കളും കുടിശ്ശിക അടച്ച് വിച്ഛേദിക്കല്‍, ജപ്തി നടപടികള്‍ എന്നിവയില്‍ നിന്ന് ഒഴിവാകാന്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി സഹകരിക്കണമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. കുടിശ്ശിക അടയ്ക്കാത്തവര്‍ക്ക് നോട്ടീസ് നല്കി കണക്ഷന് വിച്ഛേദിക്കുന്നത് ഉള്‍പ്പെടെയുള്ള കര്‍ശന നടപടികളിലേക്ക് അതോറിറ്റി കടക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
Water Authority Charge Arrears Panchayat
Comments (0)