പേരാമ്പ്രയില്‍ മുതിര്‍ന്ന പൗരര്‍ക്ക് ഡിജിറ്റല്‍ സാക്ഷരതാ ക്ലാസുകള്‍; 21 വാര്‍ഡുകളില്‍ ഒരേസമയം പരിശീലനം

Literacy Citizens Panchayat Students പേരാമ്പ്ര : പേരാമ്പ്ര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ലോക വയോജന ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 'തണലേകിയവര്‍ക്ക് തണലാവാം' പരിപാടിയുടെ ഭാഗമായി പഞ്ചായത്തിലെ 21 വാര്‍ഡുകളിലും മുതിര്‍ന്ന…


Literacy Citizens Panchayat Students

പേരാമ്പ്ര : പേരാമ്പ്ര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ലോക വയോജന ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 'തണലേകിയവര്‍ക്ക് തണലാവാം' പരിപാടിയുടെ ഭാഗമായി പഞ്ചായത്തിലെ 21 വാര്‍ഡുകളിലും മുതിര്‍ന്ന പൗരര്‍ക്കായി ഡിജിറ്റല്‍ സാക്ഷരതാ ക്ലാസുകള്‍ സംഘടിപ്പിച്ചു.

വയോജന ദിനാചരണത്തിന്റെ ഭാഗമായി ഇന്ന് പേരാമ്പ്ര ദക്ഷിണാമൂര്‍ത്തി കമ്മ്യൂണിറ്റി ഹാളില്‍ മുതിര്‍ന്ന പൗരരുടെ സംഗമവും സംഘടിപ്പിക്കുന്നു. വാര്‍ഡ് മെമ്പര്‍മാര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍, ആശാ വര്‍ക്കര്‍മാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് വിവിധ വാര്‍ഡുകളില്‍ ക്ലാസുകള്‍ സംഘടിപ്പിച്ചത്.

പേരാമ്പ്രയിലെ ഡിഗ്‌നിറ്റി കോളെജ്, സി കെ ജി ഗവണ്‍മെന്റ് കോളേജ്, സില്‍വര്‍ ആര്‍ട്‌സ് കോളെജ് എന്നിവിടങ്ങളിലെ എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍ ഒരേസമയം 21 വാര്‍ഡുകളിലും എത്തിയാണ് മുതിര്‍ന്ന പൗരര്‍ക്ക് പരിശീലനം നല്‍കിയത്.

വീഡിയോ കോള്‍ ചെയ്യുന്നത്, വാട്‌സ്ആപ്പ് ഉള്‍പ്പെടെയുള്ള നവമാധ്യമങ്ങളുടെ ഉപയോഗം, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമങ്ങളുടെ സുരക്ഷിതമായ ഉപയോഗം, ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ നിന്ന് രക്ഷപ്പെടുന്നതിനുള്ള സൈബര്‍ സുരക്ഷാ മുന്‍കരുതലുകള്‍ തുടങ്ങിയ വിഷയങ്ങളാണ് ക്ലാസുകളില്‍ പരിചയപ്പെടുത്തിയത്.

കൂടാതെ ചാറ്റ് ജിപിടി ഉള്‍പ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകളെക്കുറിച്ചും മുതിര്‍ന്ന പൗരര്‍ക്ക് പരിചയപ്പെടുത്തി. ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ ലോകത്തേക്ക് മുതിര്‍ന്ന പൗരരെ പരിചയപ്പെടുത്തുന്നതിനൊപ്പം തലമുറകള്‍ തമ്മിലുള്ള സൗഹൃദപരമായ ഇടപെടലിനും പരിപാടി അവസരമൊരുക്കിയത്.

മുതിര്‍ന്ന പൗരരുമായി നേരിട്ട് സംവദിച്ച് അവര്‍ക്ക് ആവശ്യമായ ഡിജിറ്റല്‍ കാര്യങ്ങള്‍ പഠിപ്പിക്കാന്‍ കഴിഞ്ഞത് തങ്ങള്‍ക്കും പുതിയ അനുഭവമായിരുന്നുവെന്ന് എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ 75 വയസ്സിന് മുകളില്‍ പ്രായമുള്ള മുതിര്‍ന്ന പൗരരെ സംഗമത്തില്‍ പങ്കെടുപ്പിക്കുന്നു.

85 വയസ്സിന് മുകളില്‍ പ്രായമുള്ള മുതിര്‍ന്ന പൗരരെ ചടങ്ങില്‍ ആദരിക്കും. മുതിര്‍ന്ന തലമുറയുടെ അനുഭവങ്ങളും അറിവുകളും സമൂഹത്തിന് മുതല്‍ക്കൂട്ടാണെന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും ഗ്രാമപഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.




Literacy Citizens Panchayat Students

Comments (0)