പാലേരി 'കിസ്സ' വയോജന സംഗമം ഒക്ടോബര്‍ 2 ന്, വിശ്രമ-വിനോദ കേന്ദ്രം അടുത്ത മാസം തുറക്കും

Kissa Grama Panchayat Citizens Meet പേരാമ്പ്ര: പ്രാദേശിക ചരിത്ര രചനയുമായി ബന്ധപ്പെട്ട ഓര്‍മകള്‍ സമാഹരിക്കാന്‍ ഒക്ടോബര്‍ 2ന് ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് തല വയോജന കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ക്കും. പാലേരി കിസ്സ റിക്രിയേഷന്‍ സെന്ററാണ് വിപുലമായ…


Kissa Grama Panchayat Citizens Meet

പേരാമ്പ്ര: പ്രാദേശിക ചരിത്ര രചനയുമായി ബന്ധപ്പെട്ട ഓര്‍മകള്‍ സമാഹരിക്കാന്‍ ഒക്ടോബര്‍ 2ന് ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് തല വയോജന കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ക്കും. പാലേരി കിസ്സ റിക്രിയേഷന്‍ സെന്ററാണ് വിപുലമായ യോഗം സംഘടിപ്പിക്കുന്നത്. പാലേരിയില്‍ ചേര്‍ന്ന രൂപീകരണ യോഗത്തില്‍ മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കി വ്യത്യസ്ത ബോധവല്‍ക്കരണ പരിപാടികള്‍ നടത്താനും തീരുമാനിച്ചു.

വയോജന ക്ഷേമ സൊസൈറ്റിയായി രജിസ്റ്റര്‍ ചെയ്യുന്ന റിക്രിയേഷന്‍ സെന്ററിന്റെ വിശ്രമ-വിനോദ കേന്ദ്രം അടുത്ത മാസം ആദ്യം തുറക്കുമെന്നും യോഗം അറിയിച്ചു. പാലേരിയില്‍ ചേര്‍ന്ന യോഗത്തില്‍ സയ്യിദ് അലി തങ്ങള്‍ അധ്യക്ഷത വഹിച്ചു. കെ.വി കുഞ്ഞിരാമന്‍ പ്രവര്‍ത്തന രൂപരേഖ അവതരിപ്പിച്ചു. കെ.സി ദാമോദരന്‍ നായര്‍, കെ.കെ അമ്മത്, എം.പി പ്രേമന്‍, വി.കെ മൊയ്തു, എന്‍.സി അബ്ദുറഹ്‌മാന്‍, കെ.കെ അശോകന്‍, നെല്ലിയുള്ളതില്‍ മുഹമ്മദ്, ശ്രീനി മനത്താനത്ത്, വി.കെ ഹമീദ് എന്നിവര്‍ സംസാരിച്ചു.

മേനിക്കണ്ടി അബ്ദുള്ള സ്വാഗതം പറഞ്ഞു. മേനിക്കണ്ടി അബ്ദുള്ളയെ പ്രസിഡന്റായും കെ.വി കുഞ്ഞിരാമനെ സെക്രട്ടറിയായും കെ.കെ ഷിയാസുദ്ദീനെ ട്രഷററായും ഓര്‍ഗനൈസിംഗ് കമ്മിറ്റി ഭാരവാഹികളായി തെരഞ്ഞെടുത്തു. ആരോഗ്യകാര്യം, സാമൂഹിക സേവനം, ഉല്ലാസ യാത്ര, കലാ-സാംസ്‌കാരികം, പൊതുസമ്പര്‍ക്കം, സാമ്പത്തികം എന്നീ സബ് കമ്മിറ്റികള്‍ക്ക് രൂപം നല്‍കാനും യോഗം തീരുമാനിച്ചു. പ്രാദേശിക ചരിത്രം ശേഖരിക്കുന്നതിനോടൊപ്പം വയോജനങ്ങളുടെ ക്ഷേമത്തിനായി വിപുലമായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് കിസ്സയുടെ ലക്ഷ്യമെന്ന് ഭാരവാഹികള്‍ പറഞ്ഞു.



Kissa Grama Panchayat Citizens Meet

Comments (0)