കൊയിലാണ്ടി ടോമോ സ്‌കൂള്‍ ഓഫ് മ്യൂസിക് പെര്‍ഫോമന്‍സ് ഡേ 2026 സംഘടിപ്പിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി ടോമോ സ്‌കൂള്‍ ഓഫ് മ്യൂസിക് പെര്‍ഫോമന്‍സ് ഡേ 2026 സംഘടിപ്പിച്ചു. ബിഇഎം യുപി സ്‌കൂളില്‍ വെച്ച് നടന്ന പരിപാടി അഡ്വ. ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സീനിയര്‍ കലാകാരന്‍ കീബോര്‍ഡിസ്റ്റ് മൂടാടി വിജയന് ആദരവ് നല്‍കി.…

കൊയിലാണ്ടി: കൊയിലാണ്ടി ടോമോ സ്‌കൂള്‍ ഓഫ് മ്യൂസിക് പെര്‍ഫോമന്‍സ് ഡേ 2026 സംഘടിപ്പിച്ചു. ബിഇഎം യുപി സ്‌കൂളില്‍ വെച്ച് നടന്ന പരിപാടി അഡ്വ. ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സീനിയര്‍ കലാകാരന്‍ കീബോര്‍ഡിസ്റ്റ് മൂടാടി വിജയന് ആദരവ് നല്‍കി. സംസ്ഥാന യുവജനോത്സവം വിജയി നീഹാര എന്‍ തയ്യില്‍, റവന്യൂ, ജില്ലാ, സബ്ജില്ലാ സ്‌കൂള്‍ കലാമേളകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ടോമോയിലെ യുവപ്രതിഭകളെയും മെമെന്റോ നല്‍കി അഭിനന്ദിച്ചു. ഗിറ്റാര്‍, പിയാനോ, വയലിന്‍, ഡ്രംസ് എന്നിവയില്‍ കുട്ടികള്‍ സോളോ അവതരിപ്പിച്ചു. കൗണ്‍സിലര്‍ അബിന നാരായണന്‍ അധ്യക്ഷത വഹിച്ചു. അബ്ദുള്‍ നിസാര്‍, എന്‍.നിതേഷ്, കെ.കെ പീതാംബരന്‍, അബ്ദുല്‍ നാസര്‍,മധു ബാലന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിനീത് പേരാമ്പ്രയും മറ്റ് കലാകാരന്മാരും ചേര്‍ന്നവതരിപ്പിച്ച സംഗീതസന്ധ്യയും അരങ്ങേറി

The post കൊയിലാണ്ടി ടോമോ സ്‌കൂള്‍ ഓഫ് മ്യൂസിക് പെര്‍ഫോമന്‍സ് ഡേ 2026 സംഘടിപ്പിച്ചു appeared first on.

Comments (0)