ബി.ഫാം പ്രാവേശനം 2026-27, സ്പോട്ട് അലോട്ട്മെൻ്റ്
കോഴിക്കോട് ഗവൺമെൻ്റ് മെഡിക്കൽ കോളേജിൽ 2026-27 അധ്യയന വർഷത്തെ ബി.ഫാം പ്രവേശനവുമായി ബന്ധപ്പെട്ട് ഒക്ടോബർ 28 ന് നിലവിൽ വന്ന സ്റ്റേറ്റ് മെറിറ്റ് വിഭാഗത്തിലുള്ള ഒരു ഒഴിവിലേക്ക് ഒക്ടോബർ 30 ന് രാവിലെ 11 മണിക്ക് സ്പോട്ട് അഡ്മിഷൻ നടക്കും. പ്രസ്തുത…
കോഴിക്കോട് ഗവൺമെൻ്റ് മെഡിക്കൽ കോളേജിൽ 2026-27 അധ്യയന വർഷത്തെ ബി.ഫാം പ്രവേശനവുമായി ബന്ധപ്പെട്ട് ഒക്ടോബർ 28 ന് നിലവിൽ വന്ന സ്റ്റേറ്റ് മെറിറ്റ് വിഭാഗത്തിലുള്ള ഒരു ഒഴിവിലേക്ക് ഒക്ടോബർ 30 ന് രാവിലെ 11 മണിക്ക് സ്പോട്ട് അഡ്മിഷൻ നടക്കും. പ്രസ്തുത കോഴ്സിൽ ഇനി വരുന്ന ഒഴിവുകൾ കൂടി സ്പോട്ട് അലോട്ട്മെന്റിലൂടെ നികത്തും.
കേരള പ്രവേശനപരീക്ഷ കമ്മീഷണർ, പ്രസിദ്ധീകരിച്ചിട്ടുള്ള 2026-ലെ ബി.ഫാം പ്രവേശനത്തിനുള്ള റാങ്ക് പട്ടികയിൽ നിന്നുമാണ് അലോട്ട്മെന്റ് നടത്തുന്നത്. യോഗ്യത തെളിയിക്കുന്നതിന് ആവശ്യമായ അസ്സൽ രേഖകൾ, അസ്സൽ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, മറ്റ് അനുബന്ധ രേഖകൾ എന്നിവ ഹാജരാക്കുന്ന വിദ്യാർത്ഥികളെ മാത്രമാണ് പ്രസ്തുത ഒഴിവിലേക്ക് പരിഗണിക്കുന്നത്. പ്രസ്തുത ദിവസം വിദ്യാർത്ഥികൾ കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജിലെ പ്രിൻസിപ്പാൾ ഓഫീസിലെ അക്കാദമിക് സെക്ഷനിൽ രാവിലെ 11 മണിക്ക് മുൻപായി എത്തേണ്ടതാണ്. സൂപ്പർ ന്യൂമററി ആയി അനുവദിച്ചിട്ടുള്ള ഇഡബ്ല്യുഎസ് സീറ്റുകൾ ഒഴിവ് വന്നാൽ അവ സ്റ്റേറ്റ് മെറിറ്റിലേക്കോ മറ്റേതെങ്കിലും വിഭാഗത്തിലേക്കോ കൺവെർട്ട് ചെയ്യാൻ പാടില്ലാത്തതാണ്. ഇഡബ്ല്യുഎസ് ഒഴികെ മറ്റേതെങ്കിലും വിഭാഗത്തിൽ ഒഴിവ് വന്നാൽ അത് സ്റ്റേറ്റ് മെരിറ്റിലേക്ക് മാറ്റുന്നതും ആണ്.സ്പോട്ട് അലോട്ട്മെന്റ്റ് ലഭിക്കുന്ന വിദ്യാർത്ഥികൾ അന്നേ ദിവസം തന്നെ ഫീസ് അടച്ച് രേഖകൾ സമർപ്പിച്ച് പ്രവേശനം നേടേണ്ടതാണ്. അല്ലാത്തപക്ഷം പ്രസ്തുത അലോട്ട്മെന്റ്റ് റദ്ദാക്കുന്നതാണ്. ഫോൺ: 0495 2350200.
Comments (0)