വാക്കുതർക്കം നിമിഷങ്ങൾക്കകം അക്രമമായി...! ആറ്റിങ്ങലിൽ വിദ്യാർത്ഥിക്ക് വെട്ടേറ്റു; ബികോം വിദ്യാർത്ഥി മെഡിക്കൽ കോളേജിൽ ചികിത്സയിൽ
Attack News Crime News തിരുവനന്തപുരം: ( www. ) തിരുവനന്തപുരം ആറ്റിങ്ങലിൽ വിദ്യാർഥിക്ക് വെട്ടേറ്റു. തോന്നയ്ക്കൽ സായിഗ്രാം കോളേജിലെ രണ്ടാംവർഷ ബികോം വിദ്യാർഥി വിഘ്‌നേഷിനാണ് വെട്ടേറ്റത്. ഇന്ന് പട്ടാപ്പകലാണ് ഞെട്ടിപ്പിക്കുന്ന സംഭവം…
Attack News Crime News
തിരുവനന്തപുരം: ( www. ) തിരുവനന്തപുരം ആറ്റിങ്ങലിൽ വിദ്യാർഥിക്ക് വെട്ടേറ്റു. തോന്നയ്ക്കൽ സായിഗ്രാം കോളേജിലെ രണ്ടാംവർഷ ബികോം വിദ്യാർഥി വിഘ്‌നേഷിനാണ് വെട്ടേറ്റത്.
ഇന്ന് പട്ടാപ്പകലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നിരിക്കുന്നത്. വിഘ്‌നേഷ് ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവം നടന്ന് അൽപസമയത്തിനകം നാട്ടുകാർ ചേർന്നാണ് വിദ്യാർഥിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. വിഘ്‌നേഷും സമീപപ്രദേശത്തുണ്ടായിരുന്ന രണ്ട് യുവാക്കളുമായി വാക്കുതർക്കം ഉണ്ടാവുകയും ഇത് കയ്യാങ്കളിൽ കലാശിക്കുകയുമായിരുന്നു.
വാക്കത്തികൊണ്ടാണ് യുവാക്കൾ വിഘ്‌നേഷിനെ വെട്ടിപരിക്കേൽപിച്ചത്. സംഭവം നടന്നതിന് സമീപത്തുള്ള കെട്ടിടത്തിനുള്ളിൽ നിന്ന് ഒരാൾ പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ദൃശ്യം പകർത്തുന്നത് കണ്ടിരുന്നുവെങ്കിൽ ഇയാളെയും അക്രമികൾ ആക്രമിക്കുമായിരുന്നു എന്ന് ദൃശ്യം പകർത്തിയയാൾ പറയുന്നു. എന്തിന്റെ പേരിലാണ് ഇവർതമ്മിൽ തർക്കം തുടങ്ങിയത് എന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വെട്ടിയ യുവാക്കൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുള്ളതായും പോലീസ് അറിയിച്ചു.
English Summary:
In Attingal, Thiruvananthapuram, a student was attacked with a machete in broad daylight. Second-year BCom student Vighnesh of Thonnakkal Saigram College was injured and is now under treatment at Thiruvananthapuram Medical College Hospital. Locals rushed him to hospital soon after incident. Argument between Vighnesh and two youths nearby escalated into fight and they attacked him with machete. Visuals captured by someone from nearby building have surfaced. Person who shot video said attackers would have attacked him too if they saw filming. Reason for dispute not clear. Police have started investigation and intensified search for attackers.
Attack News Crime News
Comments (0)