വ്യാജ സ്വർണം പണയം വെച്ച് 2.33 ലക്ഷം രൂപ തട്ടിയ കേസ്; പ്രതി മൈസൂരിൽ അറസ്റ്റിൽ

വ്യാജ സ്വർണം പണയം വെച്ച് 2.33 ലക്ഷം രൂപ തട്ടിയ കേസ്; പ്രതി മൈസൂരിൽ അറസ്റ്റിൽ
കൂരാച്ചുണ്ട്: കെ.എസ്.എഫ്.ഇ കൂരാച്ചുണ്ട് ബ്രാഞ്ചിൽ വ്യാജ സ്വർണം പണയം വെച്ച് 2.33 ലക്ഷം രൂപ കൈപ്പറ്റിയ കേസിൽ പ്രതിയെ മൈസൂരിൽ വെച്ച് കൂരാച്ചുണ്ട് പോലീസ് അറസ്റ്റ് ചെയ്തു.
ഓമശ്ശേരി പുത്തൂർ നെച്ചുള്ളിയിൽ അഫ്സൽ പി.കെ. (സ/o അബ്ദുറഹ്മാൻ) ആണ് അറസ്റ്റിലായത്.
കൂരാച്ചുണ്ട് പോലീസ് സ്റ്റേഷനിലെ എസ്.ഐ. മുഹമ്മദ് സുഹൈൽ, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷിജു പി., സി.പി.ഒ. നിജി എന്നിവരടങ്ങിയ സംഘമാണ് മൈസൂരിൽ വെച്ച് പ്രതിയെ കസ്റ്റഡിയിലെടുത്ത് കൂരാച്ചുണ്ട് പോലീസ് സ്റ്റേഷനിലെത്തിച്ചത്.
പ്രതിക്കെതിരെ സമാനമായ മറ്റൊരു കേസ് മുക്കം പോലീസ് സ്റ്റേഷനിലും നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.
പ്രതിയെ കോടതിയിൽ ഹാജരാക്കുന്നതിനുള്ള തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.
Comments (0)