ഒളിവുജീവിതം പച്ചപിടിച്ചില്ല....! മാവേലിക്കരയിലെ പച്ചക്കറിക്കട കുത്തിത്തുറന്ന് 25,000 കവർന്ന കള്ളൻ പിടിയിൽ, സ്കൂട്ടർ മോഷണവും തെളിഞ്ഞു

Case Shop Theft Police ആലപ്പുഴ : ( ) മാവേലിക്കര നഗരമധ്യത്തിലെ പച്ചക്കറിക്കട കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ പ്രതി തമിഴ്‌നാട്ടിൽ നിന്ന് പിടിയിലായി. തോട്ടപ്പള്ളി ഒറ്റപ്പന പുത്തൻപുര വീട്ടിൽ ഷഫീക്കിനെയാണ് മാവേലിക്കര പൊലീസും ചെങ്ങന്നൂർ…


Case Shop Theft Police

ആലപ്പുഴ : ( ) മാവേലിക്കര നഗരമധ്യത്തിലെ പച്ചക്കറിക്കട കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ പ്രതി തമിഴ്‌നാട്ടിൽ നിന്ന് പിടിയിലായി. തോട്ടപ്പള്ളി ഒറ്റപ്പന പുത്തൻപുര വീട്ടിൽ ഷഫീക്കിനെയാണ് മാവേലിക്കര പൊലീസും ചെങ്ങന്നൂർ ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണസംഘവും ചേർന്ന് പിടികൂടിയത്. ആഗസ്റ്റ് 31-ന് അർധരാത്രി കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ പച്ചക്കറിക്കടയിൽ നിന്ന് 25,000 രൂപയോളമാണ് ഇയാൾ കവർന്നത്.

മോഷണത്തിന് ശേഷം കോഴിക്കോട്ടേക്കും തുടർന്ന് തമിഴ്നാട്ടിലേക്കും കടന്ന പ്രതി ചെന്നൈ, വേളാങ്കണ്ണി, നാഗർകോവിൽ എന്നിവിടങ്ങളിൽ മാറിമാറി താമസിക്കുകയായിരുന്നു. തുടർന്ന് മാർത്താണ്ഡത്ത് എത്തിയ ഇയാളെ തൃപ്പരപ്പിൽ നിന്നാണ് പോലീസ് അന്വേഷണസംഘം സാഹസികമായി പിടികൂടിയത്. ചോദ്യം ചെയ്യലിൽ കായംകുളം പുള്ളിക്കണക്ക് ഭാഗത്തുനിന്ന് ഒരു സ്കൂട്ടർ മോഷ്ടിച്ച കാര്യവും പ്രതി സമ്മതിച്ചു.

ആലപ്പുഴ ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രദീപ് ടി.കെ, ചെങ്ങന്നൂർ ഡിവൈഎസ്പി അലക്സ് ബേബി, മാവേലിക്കര സിഐ ദ്വിജേഷ് എസ് എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. ശാസ്ത്രീയ തെളിവുകളിലൂടെയും സമാന കേസുകളിൽ ഉൾപ്പെട്ട മുൻ കുറ്റവാളികളെ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലുമാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

മാവേലിക്കര പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ സബിത ശിവദാസ്, എസ്ഐ അംജത്ത് ഖാൻ, പോലീസ് ഉദ്യോഗസ്ഥരായ ഉണ്ണികൃഷ്ണപിള്ള, മുഹമ്മദ് ഷഫീഖ്, അരുൺ ഭാസ്കർ, രമ്യ, ജിഷ്ണു ആർ, ശ്യാം രാജ്, അനന്തമൂർത്തി വി.എസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മാവേലിക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

English Summary:

The Mavelikara police, in coordination with the Chengannur DYSP's special investigation team, arrested Shafeek for burglarizing a vegetable shop near the KSRTC bus stand in Mavelikara and stealing Rs 25,000. After committing the crime on August 31, the suspect fled to Tamil Nadu. He was tracked down and arrested from Thripparappu. During interrogation, he also confessed to stealing a scooter from Kayamkulam. The accused was presented before the Mavelikara Judicial First Class Magistrate Court and remanded.

Case Shop Theft Police

Comments (0)