കോഴിക്കോട്ട് പോകുന്നവർ ശ്രദ്ധിക്കുക...! നാളെ ഉച്ചയ്ക്ക് 3 മുതൽ നഗരത്തിൽ വഴികൾ അടയും, സിപിഎം റാലി പ്രമാണിച്ച് വൻ ഗതാഗത നിയന്ത്രണം

Traffic Mass Rally Kozhikode Freedom Square City Police കോഴിക്കോട്: ( ) ബീച്ച് ഫ്രീഡം സ്ക്വയറിൽ നടക്കുന്ന സിപിഎമ്മിന്റെ ബഹുജന റാലിയോട് അനുബന്ധിച്ച് ചൊവ്വാഴ്ച (സെപ്റ്റംബർ 15) വൈകിട്ട് 3 മണി മുതൽ കോഴിക്കോട് നഗരത്തിൽ സിറ്റി പോലീസ് ഗതാഗത…


Traffic Mass Rally Kozhikode Freedom Square City Police

കോഴിക്കോട്: ( ) ബീച്ച് ഫ്രീഡം സ്ക്വയറിൽ നടക്കുന്ന സിപിഎമ്മിന്റെ ബഹുജന റാലിയോട് അനുബന്ധിച്ച് ചൊവ്വാഴ്ച (സെപ്റ്റംബർ 15) വൈകിട്ട് 3 മണി മുതൽ കോഴിക്കോട് നഗരത്തിൽ സിറ്റി പോലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

വൈകിട്ട് 3 മണിക്ക് ശേഷം ബീച്ച് ഭാഗത്തേക്ക് സാധാരണ വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. റാലിയിൽ പങ്കെടുക്കാൻ എത്തുന്നവർക്കായി പ്രത്യേകം പാർക്കിങ് കേന്ദ്രങ്ങളും റൂട്ടുകളും നിശ്ചയിച്ചിട്ടുണ്ട്.

വാഹനങ്ങളുടെ പാർക്കിങ് ക്രമീകരണങ്ങൾ:

എലത്തൂർ ഭാഗത്തുനിന്നുള്ള വാഹനങ്ങൾ: വെങ്ങാലി ബ്രിഡ്‌ജിന്റെ അടിയിലൂടെ പുതിയാപ്പ, ഭട്ട് റോഡ് ബീച്ച് വഴി ഗാന്ധി റോഡ് ജംക്‌ഷനിൽ ആളുകളെ ഇറക്കണം. തുടർന്ന് ഭട്ട് റോഡ് ബീച്ച് റോഡ് അരികിൽ പാർക്ക് ചെയ്യണം.

പേരാമ്പ്ര, ബാലുശ്ശേരി, താമരശ്ശേരി, കുന്ദമംഗലം, തിരുവമ്പാടി, കക്കോടി ഭാഗങ്ങൾ: കണ്ണൂർ റോഡ് - ക്രിസ്ത്യൻ കോളജ് ജംക്‌ഷൻ വഴി ഫ്ലൈഓവറിന് സമീപം ആളുകളെ ഇറക്കിയ ശേഷം നടക്കാവ് - എരഞ്ഞിപ്പാലം വഴി പിഡബ്ല്യുഡി റോഡിലുള്ള സരോവരം ട്രേഡ് സെന്ററിന് സമീപത്തെ മൈതാനത്ത് പാർക്ക് ചെയ്യണം.

ഫറോക്ക്, രാമനാട്ടുകര, ബേപ്പൂർ ഭാഗങ്ങൾ: പുഷ്പ ജംക്‌ഷൻ എകെജി ഫ്ലൈ ഓവർ വഴി സീ ക്യൂൻ ഹോട്ടലിന് സമീപം ആളുകളെ ഇറക്കി, തിരിച്ച് കോതി സൗത്ത് ബീച്ചിൽ പാർക്ക് ചെയ്യണം.

നഗരപരിധിയിൽ നിന്നുള്ള വാഹനങ്ങൾ: ക്രിസ്ത്യൻ കോളജ് കണ്ണൂർ റോഡ് ജംക്‌ഷനിൽ ആളുകളെ ഇറക്കിയ ശേഷം അശോകപുരം വഴി സരോവരം റോഡിന് എതിർവശത്തുള്ള പീവീസ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം.

ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങൾ:

പ്രധാന റോഡുകളിലും റോഡരികുകളിലും വാഹന പാർക്കിങ് പൂർണമായി നിരോധിച്ചിട്ടുണ്ട്. എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് പോകുന്ന യാത്രക്കാർ കൃത്യസമയത്ത് എത്താനായി നേരത്തെ യാത്ര തിരിക്കണമെന്ന് പോലീസ് അറിയിച്ചു. ട്രാഫിക് നിയന്ത്രണങ്ങൾ രാത്രി 10 മണി വരെ തുടരും. ബീച്ച് ഭാഗത്തേക്ക് ചരക്ക് വാഹനങ്ങൾക്ക് പൂർണ നിരോധനമുണ്ട്. അടിയന്തര ഘട്ടങ്ങളിൽ ബന്ധപ്പെടാൻ പോലീസ് ഹെൽപ് ലൈൻ നമ്പറുകളും (0495 2721017, 9497975656) സജ്ജമാക്കിയിട്ടുണ്ട്. പൊതുജനങ്ങൾ നിർദേശങ്ങളോട് സഹകരിക്കണമെന്ന് സിറ്റി പോലീസ് കമ്മിഷണർ എ.പി. ഷൗക്കത്തലി അഭ്യർഥിച്ചു.

English Summary:

Traffic restrictions will be enforced in Kozhikode city on Tuesday, September 15, from 3 PM to 10 PM due to a massive CPM rally at Beach Freedom Square. Entry to the beach area will be restricted for general traffic, and specific parking facilities have been designated for vehicles arriving from various directions. Travelers heading to the airport and railway station are advised to plan ahead.

Traffic Mass Rally Kozhikode Freedom Square City Police

Comments (0)