കുറ്റ്യാടി ചുരത്തിൽ കെ.എസ്.ആർ.ടിസി ബസ് അപകടത്തിൽപ്പെട്ടു

കുറ്റ്യാടി ചുരത്തിൽ കെ.എസ്.ആർ.ടിസി ബസ്  അപകടത്തിൽപ്പെട്ടു

കുറ്റ്യാടി ചുരത്തിൽ കെ.എസ്.ആർ.ടിസി ബസ്

ജോയിൻ്റും എയർ പൈപ്പും ഒടിഞ്ഞ്

അപകടത്തിൽപ്പെട്ടു. ഡ്രൈവറുടെ അവസരയോചിതമായ ഇടപെടലിലൂടെ

വൻ ദുരന്തം ഒഴിവായി.

തൊട്ടിൽപ്പാലത്തു നിന്നും ഇന്നലെ രാവിലെ പത്തുമണിയോടെ

മാനന്തവാടിക്ക്

പുറപ്പെട്ട കെഎസ്ആർടിസി പ്രിയദർശിനി ബസ് ആണ്

പരിധിയിൽ കൂടുതൽ ആളുകളുമായി ചുരം കരേണ്ടി വന്നതിനാൽ

ചുരത്തിൽ എട്ടാം വളവിൽ വച്ച് ജോയിൻ്റും,

എയർ പൈപ്പും ഒടിഞ്ഞതിനാൽ നിയന്ത്രണംവിട്ട്

അപകടത്തിൽപ്പെട്ടത്.

നിയന്ത്രണം നഷ്ടമായി ബസ്

പിന്നോട്ടേക്ക് ഉരുണ്ടപ്പോൾ

ബസിൽ നിന്നും കൂട്ട നിലവിളി ഉയർന്നു,

ഒരു ഭാഗം വലിയ കൊക്കയും

മറുഭാഗം ചുരത്തിന്റെ സംരക്ഷണഭിത്തിയും

ഡ്രൈവർ പേരാമ്പ്ര സ്വദേശി

സുധീർ എൻ പി എന്നയാളുടെ

അസാമാന്യ

മനക്കൊരുത്തിൽ

ബസ്സിന്റെ പിൻഭാഗം

സംരക്ഷണ ഭിത്തിയിൽ ഇടിപ്പിച്ച്

നിർത്തുകയായിരുന്നു.

ഇന്നലെ

രാവിലെ 10 30 ഓട് കൂടിയാണ് സംഭവം.

ഒരു മണിക്കൂറോളം ചുരത്തിൽ ഗതാഗതം തടസ്സപ്പെട്ടു.

കോഴിക്കോട് നിന്നും വന്ന കെഎസ്ആർടിസി ബസ് ഇന്നലെ

രാവിലെ 10 മണിയോടെയാണ് സാമാന്യം

ഉൾക്കൊള്ളാവുന്ന ആളുമായി

തൊട്ടിൽപ്പാലം ഡിപ്പോയിൽ നിന്നും പുറപ്പെടുന്നത്.

ചുരത്തിനു താഴെ പൂതംപാറ

എന്ന സ്ഥലത്ത്

എത്തിയപ്പോൾ

മാനന്തവാടി ഡിപ്പോയുടെ മറ്റൊരു ബസ് ബ്രേക്ക്ഡൗൺ ആയി കിടപ്പുണ്ടായിരുന്നു.

ഉൾക്കൊള്ളാവുന്നതിലും കൂടുതൽ ആളുകൾ ആയി എന്നും കുറേപ്പേർ ഇറങ്ങിത്തരണമെന്നും ബസ് ഡ്രൈവറും കണ്ടക്ടറും ആവശ്യപ്പെട്ടെങ്കിലും

പുറത്ത് നല്ല മഴയായതിനാൽ ആരും ഇറങ്ങാൻ കൂട്ടാക്കിയില്ല

കുറച്ചുസമയം പൂതംപാറയിൽ നിർത്തിയിട്ട ശേഷം ബസ് ചുരം കയറാൻ ആരംഭിച്ചു

എട്ടാം വളവിൽ എത്തിയതോടെ ബസ്സിന്റെ ജോയിന്റും എയർ പൈപ്പും പൊട്ടി ബസ് പിന്നിലേക്ക് ഉരുളുകയായിരുന്നു

160ലേറെ യാത്രക്കാരാണ് ബസ്സിൽ ഉണ്ടായിരുന്നത്.

ബസ് പിന്നിൽ ഇടിപ്പിച്ച് നിർത്താൻ കഴിഞ്ഞതിനാൽ

വൻ ദുരന്തം ഒഴിവായെന്ന് ഡ്രൈവർ സുധീർ എൻ പി പറഞ്ഞു

ഇത്തരം ഒരു അനുഭവം ആദ്യമായാണെന്നും

ബസ്സിന്റെ കാലപ്പഴക്കവും,

കൂടുതൽ പേർ ബസ്സിൽ കയറിയതും അപകടത്തിന് കാരണമായതായികണ്ടക്ടർ ഷാജി എം

പറഞ്ഞു.

Comments (0)