അമേരിക്കന്‍ സൈനികരെ കൊല്ലുകയോ പിടികൂടുകയോ ചെയ്താല്‍ 30,000 ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍
ടെഹ്‌റാന്‍ : അമേരിക്കന്‍ സൈനികരെ പിടികൂടുകയോ വധിക്കുകയോ ചെയ്യുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍. ദൗത്യം നിര്‍വഹിക്കുന്നവര്‍ക്ക് 30,000 ഡോളര്‍ (ഏകദേശം 28 ലക്ഷം രൂപ) ഇനാം നല്‍കുമെന്നാണ് ഇറാന്‍ സൈന്യത്തിന്റെ പ്രഖ്യാപനം. വനിതകളാണ് ഈ…
ടെഹ്‌റാന്‍ : അമേരിക്കന്‍ സൈനികരെ പിടികൂടുകയോ വധിക്കുകയോ ചെയ്യുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍. ദൗത്യം നിര്‍വഹിക്കുന്നവര്‍ക്ക് 30,000 ഡോളര്‍ (ഏകദേശം 28 ലക്ഷം രൂപ) ഇനാം നല്‍കുമെന്നാണ് ഇറാന്‍ സൈന്യത്തിന്റെ പ്രഖ്യാപനം. വനിതകളാണ് ഈ ദൗത്യം നിര്‍വഹിക്കുന്നതെങ്കില്‍ പാരിതോഷികം ഇരട്ടിയാകുമെന്നും ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇറാന്‍ സൈനിക മേധാവി അമീര്‍ ഹാതമിയെ ഉദ്ധരിച്ച് 'ഇര്‍ന' വാര്‍ത്താ ഏജന്‍സിയാണ് വിവരം പുറത്തുവിട്ടത്. സാമ്പത്തികസഹായം നല്‍കുന്ന പദ്ധതിയില്‍ പങ്കാളികളാകാന്‍ ഒട്ടേറെപ്പേര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും അമീര്‍ ഹാതമി പറഞ്ഞു. അതിക്രമിച്ചു കയറുന്ന യുഎസ് സൈനികനെ പിടികൂടിയോ കൊലപ്പെടുത്തിയോ കൈമാറിയാല്‍ പ്രതിഫലം ലഭിക്കുമെന്നാണ് ഇറാന്‍ സൈന്യം വ്യക്തമാക്കുന്നത്. ധീര പ്രവൃത്തി വനിതയാണ് ചെയ്യുന്നതെങ്കില്‍ പാരിതോഷികം ഇരട്ടിയാകും. ഹാതമി പറഞ്ഞു.
അതേസമയം അമേരിക്ക നിലവില്‍ ഇറാനില്‍ കരയുദ്ധം നടത്തുന്നില്ല. ഏപ്രിലില്‍ യു എസിന്റെ ഒരു വിമാനം ഇറാനില്‍ തകര്‍ന്നു വീണപ്പോള്‍, രക്ഷാപ്രവര്‍ത്തനത്തിനു മാത്രമാണ് യുഎസ് സൈന്യം ഇറാന്‍ മണ്ണില്‍ നേരിട്ടിറങ്ങിയത്. ഈ സാഹചര്യത്തില്‍ എങ്ങനെയാണ് യു എസിന്റെ സൈനികരെ കൊല്ലുകയോ പിടികൂടുകയോ ചെയ്യുന്നതെന്ന് ഇറാന്‍ സൈനിക മേധാവി വ്യക്തമാക്കിയിട്ടില്ല.
Comments (0)