പേരാമ്പ്രയിൽ എസ്.എസ്.എഫ് 33-ാം ജില്ലാ സാഹിത്യേത്സവത്തിന് തുടക്കം

പേരാമ്പ്ര: എസ്.എസ്.എഫ് കോഴിക്കോട് നോർത്ത് ജില്ലാ സാഹിത്യേത്സവത്തിന്റെ 33-ാം എഡിഷൻ പേരാമ്പ്രയിൽ ആരംഭിച്ചു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗമായ പുറക്കാട് മുഹ് യിദ്ധീൻ കുട്ടി മുസ്ലിയാർ പതാക ഉയർത്തി ഉദ്ഘാടനം നിർവഹിച്ചു.
തുടർന്ന് നടന്ന സാംസ്കാരിക സദസ് കോഴിക്കോട് ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മുനീർ എരവത്ത് ഉദ്ഘാടനം ചെയ്തു. ബഷീർ സഖാഫി കൈപ്രം അധ്യക്ഷത വഹിച്ചു.
എസ്.എസ്.എഫ് മുൻ സംസ്ഥാന സെക്രട്ടറി സി.ആർ.കെ മുഹമ്മദ് പ്രമേയ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ഡോ. കെ.കെ ഹനീഫ, രാജൻ മരുതേരി, കെ. മധുകൃഷ്ണൻ, ബി.എം മുഹമ്മദ്, ഒ.പി മുഹമ്മദ്, കാസിം ഹാജി നൊച്ചാട്, എം.പി മൂസ എന്നിവർ പങ്കെടുത്തു. വി.സി സാജിദ് സ്വാഗതവും സിദ്ദീഖ് സഖാഫി കൈപ്രം നന്ദിയും അറിയിച്ചു.
വൈകീട്ട് നടന്ന ആത്മീയ സംഗമത്തിൽ ഡോ. അബ്ദുസ്സലാം മുസ്ലിയാർ ദേവർശോല മുഖ്യ പ്രഭാഷണം നടത്തി. അബ്ദുർ റസാഖ് ബദവി കുട്ടോത്ത് സ്വാഗതം പറഞ്ഞു. ശംസുദ്ദീൻ സഅദി കൂരാച്ചുണ്ട് ഉദ്ഘാടനം നിർവഹിച്ചു. കുഞ്ഞബ്ദുല്ല സഖാഫി കോച്ചേരി അധ്യക്ഷത വഹിച്ചു. ജാബിർ നെരോത്ത് പ്രമേയ പ്രഭാഷണം നടത്തി.
Comments (0)